കള്ളന്‍മാരെ കുടുക്കാന്‍ ഗൂഗ്ള്‍ വലയുമായി ദുബൈ പൊലീസ്

ദുബൈ: വേനലവധിക്ക് കുളിര് തേടി വിദേശത്ത് പോകുന്നവരുടെ വീടുകളിൽ മോഷണം നടത്തുന്ന വിരുതൻമാരെ കുടുക്കാൻ ഗുഗ്ൾ വലയുമായി ദുബൈ പൊലീസ് രംഗത്ത്. ഗൂഗ്ൾ മാപ്പിലൂടെ രാജ്യത്തിൻെറ ഭൂമിശാസ്ത്രപരമായ കിടപ്പ് പഠന വിധേയമാക്കി, വേനലവധിക്ക് മറ്റിടങ്ങളിലേക്ക് പോകുന്നവരുടെ വീടുകളെ അതത് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ച് നിരീക്ഷിക്കുകയാണ് ചെയ്യുന്നത്.  
ഇതിനായി 723 മോണിറ്ററുകൾ ഘടിപ്പിക്കുമെന്ന് ദുബൈ പൊലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡപ്യൂട്ടി ഡയറക്ട൪ ജനറൽ കേണൽ മുഹമ്മദ് നാസ൪ അൽ റസൂഖി പറഞ്ഞു. ഇവയെ ദുബൈ പൊലീസിൻെറ കൺട്രോൾ റൂമുമായി ബന്ധിപ്പിക്കും. സാധാരണ വേനലവധിക്കാലത്ത് പൂട്ടിയിട്ട വീടുകൾ കേന്ദ്രീകരിച്ച് കവ൪ച്ചയും മറ്റ് കുറ്റകൃത്യങ്ങളും നടക്കുന്നത് കണക്കിലെടുത്താണ് പുതിയ സംവിധാനം ഏ൪പ്പെടുത്തുന്നത്. കഴിഞ്ഞ വ൪ഷം നടത്തിയ പരീക്ഷണം വൻ വിജയമാവുകയും മോഷണം സംബന്ധിച്ച പരാതികൾ കുറയുകയും ചെയ്ത സാഹചര്യത്തിലാണ് ഇത്തവണയും ഇത് നടപ്പാക്കുന്നത്.
അതേസമയം, ദുബൈയിൽ കുറ്റകൃത്യങ്ങൾ വ൪ധിക്കുന്നതിനാലാണ് ഈ സംവിധാനം കൊണ്ടുവരുന്നതെന്ന ആരോപണങ്ങൾ അദ്ദേഹം നിഷേധിച്ചു. നഗരത്തിലെ പൗരന്മാ൪ക്കും താമസക്കാ൪ക്കും ദുബൈ പൊലീസ് നൽകുന്ന സൗജന്യ സേവനമാണിത്. നിലവിൽ വില്ലകൾ കേന്ദ്രീകരിച്ചുള്ള ഈ സേവനം താമസിയാതെ അപാ൪ട്മെൻറുകളിലേക്കും വ്യാപിപ്പിക്കും. ഇതുമൂലം നഗരത്തിലെ കുറ്റകൃത്യങ്ങളിൽ ഗണ്യമായ കുറവ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.