കൂടുതല്‍ ഖത്തര്‍ എണ്ണ ടാങ്കറുകള്‍ ഗസ്സയിലേക്ക്

ദോഹ: ഖത്തറിൻെറ കൂടുതൽ എണ്ണ ടാങ്കറുകൾ ഇന്നലെ ഗസ്സയിലത്തെി. ഖത്തറിൽ നിന്നുള്ള എണ്ണ ടാങ്കറുകൾക്ക് ഇന്നലെ രാവിലെയാണ് ഇസ്രായേൽ അധികൃത൪ തെക്ക് കിഴക്കൻ റഫയിലെ കറം അബൂ സലീം ക്രോസിങ് തുറന്നുനൽകിയത്. 300 എണ്ണ ടാങ്കറുകളാണ് ഈ സംഘത്തിലുള്ളത്. വ്യാപാര, വാണിജ്യ വസ്തുക്കൾ അടങ്ങിയ 290നും മുന്നൂറിനും ഇടയിൽ ട്രക്കുകൾക്ക് കൂടി അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഗസ്സാസ് സപൈ്ളസ് കോ൪ഡിനേറ്റിങ് കമ്മിറ്റി ചെയ൪മാൻ റഈദ് ഫതൂഹ് വ്യക്തമാക്കി.
ഇസ്രായേലിൻെറ ശക്തമായ ഉപരോധത്തിൽ കഴിയുന്ന ഫലസ്തീനിലെ ഗസ്സ മുനമ്പിലെ ഊ൪ജ ക്ഷാമത്തിന് പരിഹാരമായാണ് ഖത്ത൪ ഇന്ധന ടാങ്കറുകൾ അയച്ചത്. മൂന്ന് കോടി ലിറ്റ൪ ഡീസലാണ് ഖത്ത൪ വാഗ്ദാനം ചെയ്തിരുന്നത്. അമീ൪ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ നി൪ദേശപ്രകാരം ഗസ്സയിലെ ഏക വൈദ്യുതി നിലയം പ്രവ൪ത്തിപ്പിക്കുന്നതിനുള്ള ഇന്ധനമാണ് ഖത്ത൪ അയച്ചത്. ഇന്ധന ടാങ്കറുകൾ ആഴ്ചകൾക്കു മുമ്പേ ഈജിപ്തിലെ സൂയസ് തുറമുഖത്തത്തെിയെങ്കിലും അതി൪ത്തി കടക്കാൻ ഇസ്രായേൽ അനുമതി നിഷേധിച്ചതിനെ തുട൪ന്ന് കെട്ടിക്കിടക്കുകയായിരുന്നു. ഗസ്സയിലെ രണ്ട് മാസത്തേക്കുള്ള ഊ൪ജാവശ്യങ്ങൾക്കുള്ള ഇന്ധനമാണ് ഖത്ത൪ നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.