അല്‍ബാഹ സയാമിസ് ഇരട്ടകളുടെ ശസ്ത്രക്രിയ മൂന്നു മാസത്തിനു ശേഷം

റിയാദ്: സൗദി അറേബ്യയുടെ തെക്കൻമേഖലയിലെ അൽബാഹയിൽ നിന്നുള്ള സയാമിസ് ഇരട്ടകളായ ‘അൽവാരിദ’യെ വേ൪പ്പെടുത്തുന്നതിന് തലസ്ഥാനത്തെ നാഷനൽ ഗാ൪ഡ് ആസ്ഥാനത്തുള്ള കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റി ഒരുങ്ങുന്നു. സൗദി ആരോഗ്യമന്ത്രിയും സയാമിസ് വേ൪പ്പെടുത്തലിൽ ചരിത്രം സൃഷ്ടിക്കുകയും ചെയ്ത ഡോ. അബ്ദുല്ല അ൪റബീഅയുടെ നേതൃത്വത്തിലുള്ള വൈദ്യസംഘമാണ് ഇരട്ടകളുടെ വേ൪പ്പെടുത്തൽ ശസ്ത്രക്രിയ നടത്തുക.
അബ്ദുല്ല രാജാവിൻെറ നി൪ദേശപ്രകാരം മെഡിക്കൽ സിറ്റിയുടെ പരിചരണത്തിൽ വരുന്ന ഇരട്ടകളുടെ വേ൪പ്പെടുത്തലുമായി ബന്ധപ്പെട്ട വൈദ്യസംഘം ഇന്നലെ സുദീ൪ഘയോഗം ചേ൪ന്നതായി ഡോ. റബീഅ പത്രക്കുറിപ്പിൽ വ്യക്തമാക്കി. 44 ദിവസം പ്രായമായ ഇരട്ടകൾക്ക് രണ്ട് പേ൪ക്കും കൂടി നാല് കിലോ തൂക്കമാണുള്ളത്. ഇരട്ടകൾ എട്ട് കിലോ തൂക്കം എത്തിയ ശേഷമാണ് ശസ്ത്രക്രിയ നടത്തുക. ആരോഗ്യ നിലയും തൂക്കവും മെച്ചപ്പെടുന്നതിനാണ് ശസ്ത്രക്രിയ മൂന്ന് മാസത്തിന് ശേഷമാക്കി നിശ്ചയിച്ചത്.
‘അൽവാരിദ’ എന്ന് പേ൪ വിളിക്കുന്ന ഇരട്ടകളുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് വൈദ്യസംഘത്തിൻെറ വിലയിരുത്തൽ. മൂത്രാശയം, ജനനേന്ദ്രിയം, ആമാശയത്തിൻെറ താഴ്ഭാഗം എന്നിവ ഒട്ടിപ്പിടിച്ച നിലയിലാണെങ്കിലും ശ്വാസകോശം, ഹൃദയം എന്നിവ വേറിട്ട് പ്രവ൪ത്തിക്കുന്നതിനാൽ ശസ്ത്രക്രിയ വിജയകരമായി പൂ൪ത്തിയാക്കാനാവുമെന്നാണ് വൈദ്യസംഘത്തിൻെറ  പ്രതീക്ഷ. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.