മസ്കത്ത്: ഒമാൻ തലസ്ഥാന നഗരിയിൽ മറ്റൊരു ഇന്ത്യൻ സ്കൂൾ കൂടി വരുന്നു. അൽ അൻസാബിനടുത്ത് നി൪മിക്കുന്ന പുതിയ ഇന്ത്യൻ സ്കൂളിൻെറ പ്രാരംഭ നി൪മാണ ജോലികൾക്ക് ഒമാനിലെ ഇന്ത്യൻ സ്കൂൾസ് ഡയറക്ട൪ ബോ൪ഡ് ടെൻഡ൪ വിളിച്ചു. നേരത്തേ ദാ൪സൈത് ഇന്ത്യൻ സ്കൂളിന് പകരം അൽ അൻസാബിൽ അനുവദിക്കുമെന്ന് പ്രചരിപ്പിക്കപ്പെട്ടിരുന്ന സ്ഥലത്താണ് ‘ഇന്ത്യൻ സ്കൂൾ അൽ അവാബി’ എന്ന പേരിൽ പുതിയ ഇന്ത്യൻ സ്കൂൾ നി൪മിക്കാൻ ഉദ്ദേശിക്കുന്നതെന്ന് ബി.ഒ.ഡി. വൃത്തങ്ങൾ ‘ഗൾഫ് മാധ്യമ’ത്തോടു പറഞ്ഞു. ദാ൪സൈത് ഇന്ത്യൻ സ്കൂൾ നേരത്തേ വാടക്ക് പ്രവ൪ത്തിച്ചിരുന്ന കെട്ടിടം വില കൊടുത്ത് സ്വന്തമാക്കിയ പശ്ചാത്തലത്തിൽ മറ്റൊരു ഇന്ത്യൻ സ്കൂൾ തന്നെയാണ് അൽ അൻസാബിനടുത്തെ പ്രദേശമായ അൽ അവാബിയിൽ നി൪മ്മിക്കുന്നതെന്നും ഇവ൪ വ്യക്തമാക്കി. നി൪ദിഷ്ട സ്കൂൾ പദ്ധതിക്കായി ഭൂമി പരുവപ്പെടുത്തുന്നതിന് കോൺട്രാക്ടിങ് കമ്പനികളിൽ നിന്ന് ടെൻഡ൪ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം കഴിഞ്ഞദിവസം ചില ഇംഗ്ളീഷ് ദിനപത്രങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നു. സ്കൂളിനായി ഒമാൻ സ൪ക്കാ൪ അനുവദിച്ച ഭൂപ്രദേശം കെട്ടിടനി൪മാണത്തിന് അനുയോജ്യമായ തരത്തിൽ ഇടിച്ചുനിരത്തി നിരപ്പാക്കുന്ന ജോലികൾക്കാണ് ഇപ്പോൾ ടെൻഡ൪ വിളിച്ചിരിക്കുന്നത്. ഒന്നരവ൪ഷത്തിനകം സ്കൂൾ കെട്ടിടത്തിൻെറ നി൪മാണം പൂ൪ത്തിയാക്കാനാണ് ബോ൪ഡ് ഉദ്ദേശിക്കുന്നത്. എന്നാൽ, സ്കൂൾ പദ്ധതിയുടെ മറ്റ് വിശദാംശങ്ങൾ ഇനിയും ലഭ്യമായിട്ടില്ല.
നിലവിൽ ആറ് ഇന്ത്യൻ സ്കൂളുകളാണ് ക്യാപിറ്റൽ ഏരിയയിൽ പ്രവ൪ത്തിക്കുന്നത്. ഇന്ത്യൻ സ്കൂൾ മസ്കത്ത്, ദാ൪സൈത്, വാദികബീ൪, ഗൂബ്ര, സീബ്, മബേല എന്നീ സ്കൂളുകളിലേക്ക് പ്രവേശനത്തിനായുള്ള തിരക്ക് നിയന്ത്രിക്കുന്നതിന് ഇപ്പോൾ ഓൺലൈൻ വഴി കേന്ദ്രീകൃത അഡ്മിഷൻ സമ്പ്രദായമാണ് നടപ്പാക്കുന്നത്. പുതിയ സ്കൂൾ കൂടി യാഥാ൪ഥ്യമാകുന്നതോടെ പ്രവേശനത്തിനായുള്ള തിരക്കിന് നേരിയ ആശ്വാസമുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. അപേക്ഷകരെ പൂ൪ണമായും ഉൾകൊള്ളാൻ കഴിയാത്തതിനാൽ നിലവിൽ മസ്കത്ത്, വാദികബീ൪ ഇന്ത്യൻ സ്കൂളുകളിൽ വൈകുന്നേരം മറ്റൊരു ഷിഫ്റ്റ് കൂടി സ്കൂൾ പ്രവ൪ത്തിപ്പിച്ചാണ് അപേക്ഷിച്ച വിദ്യാ൪ഥികൾക്ക് മുഴുവൻ പ്രവേശനം ഉറപ്പാക്കുന്നത്. വൈകുന്നേരത്തെ ഷിഫ്റ്റിനെതിരെ രക്ഷിതാക്കൾക്കിടയിൽ പ്രതിഷേധവും ശക്തമായിട്ടുണ്ട്.
ഈ സാഹചര്യത്തിൽ കൂടുതൽ ഇന്ത്യൻ സ്കൂളുകൾ ക്യാപിറ്റൽ ഏരിയയിൽ നി൪മിക്കുന്നത് ഇന്ത്യൻ സമൂഹത്തിന് ഏറെ ആശ്വാസം പകരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.