ദോഹ: സാങ്കേതിക തകരാറ് മൂലം എയ൪ ഇന്ത്യ എക്സ്പ്രസ് വിമാനം അനിശ്ചിതമായി വൈകിയത് ദോഹയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കാരെ കൊടും ദുരിതത്തിലാക്കി. ഞായറാഴ്ച രാത്രി 8.55ന് പുറപ്പെടേണ്ട ഐ.എക്സ് 474 വിമാനമാണ് ഒന്നര ദിവസത്തിലേറെ വൈകിയത്. വിവിധ എൻട്രൻസ് പരീക്ഷകൾക്ക് അത്യാവശ്യമായി നാട്ടിലെത്തേണ്ടവരടക്കം അമ്പതിലേറെ യാത്രക്കാരാണ് ദുരിതത്തിലായത്.
വിമാനം നിശ്ചിത സമയത്തിലും നേരത്തെ പുറപ്പെടുമെന്ന് എയ൪ ഇന്ത്യ അധികൃത൪ അറിയിച്ചതിനെ തുട൪ന്ന് ഞായറാഴ്ച വൈകീട്ട് അഞ്ച് മുതൽ തന്നെ വിമാനത്താവളത്തിലത്തെിയതായി യാത്രക്കാ൪ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ചെക്ക്-ഇൻ നടപടിക്രമങ്ങൾ പൂ൪ത്തിയായ ശേഷമാണ് പലരും വിമാനം വൈകിയ വിവരം അറിയുന്നത്.
എയ൪ ഇന്ത്യ അധികൃത൪ വിളിച്ചറിയിച്ചതിനെ തുട൪ന്ന് 5.45ന് തന്നെ വിമാനത്താവളത്തിൽ എത്തിയതായി കൊല്ലം സ്വദേശിയായ മുഹമ്മദ് കുഞ്ഞി പറഞ്ഞു. ഇദ്ദേഹത്തിൻെറ ഭാര്യ ഫാത്തിമയായിരുന്നു യാത്രക്കാരി. ഇവ൪ക്ക് പുറമെ ബന്ധു നാസിമും കുടുംബവും ഇതേ വിമാനത്തിൽ പോകാനത്തെിയിരുന്നു. ചെക്ക്-ഇൻ നടപടികൾ പൂ൪ത്തിയാക്കി ബോ൪ഡിങ് പാസ് ലഭിച്ച ശേഷമാണ് മുഹമ്മദ് കുഞ്ഞി എയ൪പോ൪ട്ടിൽ നിന്ന് പോയത്. 8.50 വിളിച്ചപ്പോൾ വിമാനം അര മണിക്കൂ൪ വൈകുമെന്ന് അറിയിപ്പ് ലഭിച്ചതായി അദ്ദേഹം പറഞ്ഞു. പിന്നീട് പലതവണ സമയം മാറ്റിപറയുകയും രാത്രി 12ഓടെ വിമാനം റദ്ദാക്കിയതായി അറിയിക്കുകയുമായിരുന്നു. ഇതോടെ യാത്രക്കാ൪ ബഹളംവെച്ചു. യാത്രക്കാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാനോ മറ്റ് ആവശ്യങ്ങൾക്ക് ബന്ധപ്പെടാനോ ഈ സമയം എയ൪ ഇന്ത്യ ഉദ്യോഗസ്ഥരാരും വിമാനത്താവളത്തിൽ എത്തിയില്ളെന്ന് യാത്രക്കാ൪ പരാതിപ്പെടുന്നു.
എട്ട് മണിക്കൂറോളം വിമാനത്താവളത്തിൽ ഇരുത്തിയ ശേഷമാണ് ഇവരെ ഹോട്ടലുകളിലേക്ക് മാറ്റിയത്. 25 പേ൪ക്ക് യാത്ര ചെയ്യാവുന്ന മിനി ബസിൽ ഇരട്ടിയോളം പേരെ കുത്തിനിറച്ചായിരുന്നുവത്രെ യാത്ര. വിമാനം എപ്പോൾ പുറപ്പെടുമെന്ന വിവരമൊന്നും യാത്രക്കാ൪ക്ക് ലഭിച്ചിട്ടില്ല. എയ൪ ഇന്ത്യ ഓഫിസിലേക്ക് വിളിച്ചപ്പോഴുള്ള പ്രതികരണം തൃപ്തികരമായിരുന്നില്ളെന്നും യാത്രക്കാ൪ക്ക് പരാതിയുണ്ട്.
അടുത്ത ദിവസം നടക്കുന്ന പരീക്ഷകളിൽ പങ്കെടുക്കേണ്ട വിദ്യാ൪ഥികളും വിമാനത്തിലുണ്ട്. ചൊവ്വാഴ്ച രാവിലെ കോയമ്പത്തൂരിൽ നടക്കുന്ന ‘ഫാം ഡി’ പരീക്ഷാ പരീക്ഷയെഴുതേണ്ട കരുനാഗപ്പള്ളി സ്വദേശിയായ വിദ്യാ൪ഥിനിയും പിതാവും നാട്ടിലത്തൊൻ കഴിയാതെ മാനസികമായി തള൪ന്നിട്ടുണ്ട്. തിങ്കളാഴ്ച നാട്ടിലത്തെി ചില രേഖകൾ ശരിയാക്കിയ ശേഷം പരീക്ഷയെഴുതാൻ പോകാമെന്ന ഇവരുടെ കണക്കുകൂട്ടലുകളാണ് എയ൪ ഇന്ത്യ തക൪ത്തത്. തങ്ങളുടെ പ്രയാസമറിയിക്കാൻ എയ൪ ഇന്ത്യ കാര്യാലയത്തിലേക്ക് വിളിച്ചെങ്കിലും പ്രതികരണം തൃപ്തികരമായിരുന്നില്ളെന്ന് ഇവ൪ പറഞ്ഞു. വിമാനം എപ്പോൾ പുറപ്പെടുമെന്ന് പോലുമറിയാതെ ഹോട്ടൽ മുറിയിൽ കഴിയുകയാണ് യാത്രക്കാ൪.
അതേസമയം, ദോഹയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഞായറാഴ്ച രാത്രി പുറപ്പെടേണ്ട എയ൪ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കാൻ കാരണം സാങ്കേതിക തകരാറാണെന്ന് എയ൪ ഇന്ത്യ കൺട്രി മാനേജ൪ ജഗ്മീത് സിങ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. വിമാനം ഇന്ന് പുറപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.