രാജ്യത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് തെരുവുകളിലല്ല: സമീര്‍ ഖാദിം

മനാമ: രാജ്യത്തെ പ്രശ്നങ്ങൾ പരിഹരിക്കുന്നത് തെരുവുകളിലല്ല, മറിച്ച് പാ൪ലമെൻറിലാണെന്ന് ഹിദ്ദിൽനിന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാ൪ലമെൻറംഗം സമീ൪ ഖാദിം വ്യക്തമാക്കി. ജനങ്ങളുടെ ശബ്ദം പാ൪ലമെൻറിലൂടെയാണ് പുറത്തുവരിക. കാരണം മൂഴുവൻ ജനങ്ങളുടെയും പ്രതിനിധികളാണ് അവിടെയുള്ളത്. സമാധാനപരമായ മാ൪ഗത്തിലൂടെ മാത്രമേ ഏത് പ്രശ്നവും പരിഹരിക്കപ്പെടൂവെന്നത് നിസ്ത൪ക്കമാണ്. ജനങ്ങളുടെ സുരക്ഷിതമായ ജീവിതം മുഖ്യമായാണ് സ൪ക്കാ൪ കാണുന്നത്. രാജ്യത്തെ ബിസിനസും സാമ്പത്തിക ഇടപാടുകളും ശക്തമായി മുന്നോട്ട് പോകാനും അതുവഴി സാമ്പത്തിക വള൪ച്ച ത്വരിതപ്പെടുത്താനും ശ്രമിക്കേണ്ടതുണ്ട്. ഏതെങ്കിലും വിഭാഗം തെരുവുകളിൽ പെട്രോൾ ബോംബുമായി നടന്ന് പ്രശ്നങ്ങൾ പരിഹരിച്ചു കളയാമെന്ന് ധരിക്കുന്നത് മൗഢ്യമാണ്.
ഏതൊരു പ്രധാനപ്പെട്ട കാര്യവും ഉന്നയിക്കാനും പരിഹാരം കാണാനും പാ൪ലമെൻറിന് കഴിയും. സ്വദേശികൾക്കും വിദേശികൾക്കും ഒരു പോലെ സമാധാനത്തോടെ ജീവിക്കാൻ കഴിയുന്ന സാഹചര്യം വളരെ സുപ്രധാനമാണ്. ഹൗസ്മെയ്ഡുകളുടെ നിയമപരമല്ലാത്ത പ്രവ൪ത്തനങ്ങൾ ഇല്ലാതാക്കുന്നതിനും അവ൪ക്കെതിരെയുള്ള സ്പോൺസ൪മാരുടെ അക്രമങ്ങൾ ഇല്ലായ്മ ചെയ്യുന്നതിനും മുഖ്യ പരിഗണന നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ഏതെങ്കിലും സ്പോൺസറിൽനിന്ന് ഹൗസ് മെയ്ഡിന് നേരെ മോശപ്പെട്ട പെരുമാറ്റം ഉണ്ടായിട്ടുണ്ടെന്ന് തെളിഞ്ഞാൽ അവരെ സ്വദേശത്തേക്ക് അയക്കാൻ ആവശ്യമായ ചെലവ് വഹിക്കാൻ അയാൾ ബാധ്യസ്ഥനാണ്. പലപ്പോഴും ഒരു സ്പോൺസറുടെ കീഴിൽ കരാ൪ ഒപ്പിടുകയും പിന്നീട് മറ്റ് വീടുകളിൽ പോയി സ്വതന്ത്രമായി ജോലി നോക്കുകയും ചെയ്യുന്ന പ്രവണതയാണുളളത്. ഇതിന് തടയിടാനാവശ്യമായ നിയമനടപടികൾ സ്വീകരിക്കാൻ ശ്രമിക്കും. വീട്ടുവേലക്കാരെ സംബന്ധിക്കുന്ന ബഹ്റൈൻ ലേബ൪ നിയമം പരിഷ്കരിക്കേണ്ടത് ആവശ്യമാണ്. ജനങ്ങളുടെ ഏത് പ്രശ്നങ്ങൾ കേൾക്കാനും തൻെറ വാതിലുകൾ തുറന്നിടുമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുമായി ബന്ധപ്പെട്ട ഏത് പ്രശ്നവും ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.