സ്ത്രീ ജീവനക്കാരെ നിയമിക്കാത്ത 25 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി

റിയാദ് : സ്ത്രീജീവനക്കാരെ നിയമിക്കണമെന്ന മന്ത്രാലയ നിബന്ധന ലംഘിച്ച 25 വ്യാപാരസ്ഥാപനങ്ങൾ തൊഴിൽമന്ത്രാലയം അടച്ചുപൂട്ടി. സ്ത്രീകളുടെ സ്വകാര്യവസ്ത്രങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ നി൪ബന്ധമായും സ്ത്രീകളെ നിയമിക്കണമെന്ന് നേരത്തെ മന്ത്രാലയം ഉത്തരവിട്ടിരുന്നു. കഴിഞ്ഞ ജനുവരി 5 മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരികയും ചെയ്തിരുന്നു. എന്നാൽ ഇതാദ്യമായാണ് സ്ത്രീവൽക്കരണവുമായി ബന്ധഗ്ഗെട്ട് തലസ്ഥാനത്ത് വ്യാപാരസ്ഥാപനങ്ങൾ മന്ത്രാലയം അടച്ചുപൂട്ടുന്നത്.
തൊഴിൽമന്ത്രാലയത്തിന് പുറമെ മുനിസിഗ്ഗാലിററി, ഗവ൪ണറേററ്, പാസ്പോ൪ട്ട് വകുഗ്ഗ് തുടങ്ങിയ വിഭാഗങ്ങൾ സംയുക്തമായാണ് വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നത്. ഇതിനായി 400 പരിശോധകരടങ്ങുന്ന സ്കോഡുകളാണ് വിവിധ വ്യാപാരകേന്ദ്രങ്ങളിൽ പരിശോധന നടത്തുന്നത്.
പിടികൂടുന്ന സ്ഥാപനങ്ങൾ സീൽചെയ്യുന്നത് കൂടാതെ തൊഴിൽ മന്ത്രാലയത്തിലുള്ള സ്ഥാപനത്തിൻെറ കമ്പ്യൂട്ടറും പ്രവ൪ത്തനരഹിതമാക്കും. സ്്രതീകളുടെ സ്വകാര്യവസ്ത്രങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങളിലാണ് ഇതുവരെ വനിതാജീവനക്കാ൪ വേണമെന്നു വ്യവസ്ഥ ചെയ്തിരുന്നത്. സൗന്ദര്യവ൪ധക വസ്തുക്കൾ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഈമാസം 30 മുതൽ വനിതാവത്കരണം നടപ്പാക്കാനിരിക്കെയാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.