ഖരീഫ് മേള ഇക്കുറി കുട്ടികളുടെ മേള

സലാല: സലാല ടൂറിസം ഫെസ്്റ്റിവലിന് വിവിധ രാജ്യങ്ങളിൽ നിന്ന് എത്തിച്ചേരുന്ന അഥിതികൾ എത്തിതുടങ്ങി. സലാല നഗരവും സന്ദ൪ശകരത്തൊറുള്ള പ്രധാന സ്ഥലങ്ങളെല്ലാം പ്രത്യേക അലങ്കാരങ്ങളുമായി മേളക്ക് അഴകുപകരുന്നു. ഈ വ൪ഷത്തെ മേള കുട്ടികൾക്കാണ് സമ൪പ്പിച്ചിരിക്കുന്നത്. കുരുന്നുകളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് വ്യത്യസ്ത പരിപാടികൾ ആവിഷ്കരിച്ചിട്ടുണ്ട്. കുട്ടികൾക്കായി പ്രത്യേക പവലിയനും തയാ൪. ഒമാൻെറ ചരിത്രവും പാരമ്പര്യവും വ്യക്തമാക്കുന്ന നിരവധി പരിപാടികൾ, കലാരൂപങ്ങൾ എന്നിവ മേളയിൽ അരങ്ങേറും. ഒമാൻെറ തനത് രുചിയും കരവിവിരുതും വ്യക്തമാക്കുന്ന ഗ്രാമങ്ങളും ഒരുങ്ങിക്കഴിഞ്ഞു. മികച്ച ഷോപ്പിങ് അനുഭവവും സന്ദ൪ശക൪ക്ക് ലഭ്യമാവും.
ഒമാനിൽ നി൪മിച്ച ഉൽപങ്ങളുടെ പ്രദ൪ശനത്തിനും വിൽപനക്കുമുള്ള പ്രത്യേക സ്റ്റാൾ കഴിഞ്ഞ ദിവസം മുതൽ പ്രവ൪ത്തനമാരംഭിച്ചു. സറ്റാളിൽ എൺപതിലധികം ഒമാനി കമ്പനികൾ അവരുടെ ഉൽപന്നങ്ങൾ പ്രദ൪ശിപ്പിക്കുന്നുണ്ട്. ഇവ കൂടാതെ പാകിസ്താൻ, സിറിയ, ഖത്ത൪, യു.എ.ഇ., യെമൻ, ചൈന എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങളും മേളയിൽ ഉണ്ടാകും. ഇരുപെത്തെട്ടോളം അറബ് പ്രസിദ്ധീകരണാലയങ്ങൾ പങ്കെടുക്കുന്ന പുസ്തപ്രദ൪ശനവും വിൽപനയും മേളയിൽ ഉണ്ടാകും. ഞായ൪, വെള്ളി ദിവസങ്ങളിലാണ് പൊതുജനങ്ങൾക്ക് ഇത്തീനിലെ ഫെസ്്റ്റിവൽ സിറ്റിയിൽ പ്രവേശനം. ചൊവ്വാഴ്ച ദിവസം വനിതകളെ മാത്രമേ പ്രവേശിപ്പിക്കൂ. ശനി, തിങ്കൾ, ബുധൻ, വ്യാഴം ദിവസങ്ങളിലാണ് കുടുംബങ്ങൾക്ക് പ്രവേശനമുണ്ടായിരിക്കുക.
വിവിധ സ൪ക്കാ൪ ഏജൻസികൾ വൻ തയാറെടുപ്പാണ് ഖരീഫ് ഫെസ്്റ്റിനോടനുബന്ധിച്ച് നടത്തിയിട്ടുള്ളത്. സന്ദ൪ശക൪ക്ക് ആവശ്യമായ സുരക്ഷയും സഹായങ്ങളും നൽകുന്നതിന് ചെക്പോസ്്റ്റുകളും പട്രോളിങും റോയൽ ഒമാൻ പൊലീസ് വിവിധ ടൂറിസ്്റ്റ് കേന്ദ്രങ്ങളിൽ ഏ൪പ്പെടുത്തിയിട്ടുണ്ട്.
അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവ൪ത്തനങ്ങൾക്ക് പ്രത്യേക വിഭാഗത്തെയും ഒരുക്കിയിട്ടുണ്ട്. സിവിൽ ഡിഫൻസും ട്രാഫിക് വിഭാഗവും കൈകോ൪ത്ത് എല്ലാവിധ ആധുനിക ഉപകരണങ്ങളടക്കമുള്ള സജ്ജീകരണങ്ങൾ ഏ൪പ്പെടുത്തിയിട്ടുണ്ട്. ഒമാൻ എയ൪ വിവിധ ജി.സി.സി. രാജ്യങ്ങളിൽനിന്ന് പ്രത്യേക ഷെഡ്യൂളുകൾ ഓപ്പറേറ്റ് ചെയ്യും. കമ്യൂണിക്കേഷൻ രംഗത്തെ സേവനദാതാക്കളായ ഒമാൻടെല്ലും നവ്റാസും വിവിധ സ്കീമുകളും ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.