ഖരീഫ് യാത്രക്കാര്‍ക്ക് പൊലീസിന്‍െറ മുന്നറിയിപ്പ്

മസ്കത്ത്: ഖരീഫ് ഉത്സവകാലത്ത് റോഡപകടങ്ങൾ വ൪ധിക്കുന്ന സാഹചര്യത്തിൽ സലാല ഫെസ്റ്റവലിനത്തെുന്നവ൪ക്ക് റോയൽ ഒമാൻ പൊലീസ് സുരക്ഷാ മുന്നറിയിപ്പ് നൽകി. സലാല ഫെസ്റ്റിവൻ ആരംഭിച്ചതോടെ വൻ ഗതാഗത തിരക്കാണ് സലാലയിൽ പ്രതീക്ഷിക്കുന്നത്. വരും നാളുകളിൽ റോഡുകളിൽ തിരക്ക് വ൪ധിക്കാനാണ് സാധ്യത. മൂടൽ മഞ്ഞ് കൂടി വ്യാപിക്കുന്നതോടെ അപകടങ്ങൾ വ൪ധിക്കും. ഇതിൽ മുന്നിൽ കണ്ടാണ് പൊലീസ് സുരക്ഷാ മുന്നറിയിപ്പ് നൽകിയത്.
പൊലീസ് കണക്കനുസരിച്ച് ഏറ്റവും കൂടുതൽ അപകടങ്ങളുണ്ടാവുന്നത് ഹൈമക്കും തുംറൈത്തിനുമിടക്കാണ്. സലാലക്കും മസ്കത്തിന് മിടയിലെ പ്രമുഖ നഗരങ്ങളായ ഹൈമക്കും തുറൈത്തിനും ഇടയിൽ 400 കിലോമീറ്റ൪ ഏറെ കുറെ വിജനമായ റോഡാണ്. ഈ റോഡിൽ അപകടം സംഭവിച്ചാൽ സഹായത്തിനത്തൊൻ പോലും ആരുമുണ്ടാവില്ല. അപകടം സംഭവിച്ചാൽ അടിയന്തിര ചികിത്സ ലഭിക്കണമെങ്കിൽ നുറുകണക്കിന് കിലോമീറ്റ൪ താണ്ടണമെന്നതും മറ്റൊരു പ്രശ്നമാണ്.
അപകടം കുറക്കാനുള്ള ആദ്യ പടി വേഗത നിയന്ത്രിക്കലാണെന്ന് പൊലീസ് അറിയിച്ചു. വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഉപയോഗിക്കുന്നതും മറ്റും ഒഴിവാക്കണം. അപകടങ്ങൾ നിറഞ്ഞ കോടമഞ്ഞും മറ്റുമുള്ള റോഡിൽ ഫോഗ് ലൈറ്റുകൾ ഉപയോഗിക്കേണ്ടതാണ്. അപകട മേഖലകളിൽ ഹസാ൪ഡ് ലൈറ്റും ഉപയോഗിക്കാവുന്നതാണ്. ഇത്തരം മേഖലകളിൽ ഏറെ ശ്രദ്ധയോടെ വാഹനമോടിക്കണം.
അപകടത്തിൽ പെടുന്നവരെ സഹായിക്കാനും അടിയന്തിര ചികിത്സ നൽകാനും ആ൪.ഒ. പി മൊബൈൽ ആശുപത്രികൾ കഴിഞ്ഞ വ൪ഷം മുതൽ നടപ്പിലാക്കിയരുന്നു. അത്യന്താധുനിക സൗകര്യങ്ങളും 24 കിടക്കകളുമുള്ളതാണ് മൊബൈൽ ആശുപത്രി. ഓപറേഷൻ തീയേറ്റ൪, അത്യാഹിത വിഭാഗം, ശസ്ത്രക്രിയ വാ൪ഡ്, നേഴ്സിങ് വാ൪ഡ്, ലാബോറട്ടറി എന്നിവയാണ് മൊബൈൽ ആശുപത്രിയിലുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.