മുന്‍ പാര്‍ലമെന്റ് പുന:സ്ഥാപിച്ചത് അംഗീകരിക്കാനാവില്ല: അല്‍ സഅ്ദൂന്‍

കുവൈത്ത് സിറ്റി: നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട പരാതി പരിഗണിച്ച ഭരണഘടനാ കോടതിയുടെ വിധിയെ തുട൪ന്ന് മുൻ പാ൪ലമെന്റിനെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം അംഗീകരിക്കാനാവില്ലെന്ന് അയോഗ്യമാക്കപ്പെട്ട പാ൪ലമെന്റ് അംഗവും സ്പീക്കറുമായിരുന്ന അഹമദ് അൽ സഅ്ദൂൻ പറഞ്ഞു.
പാ൪ലമെന്റിനെ അയോഗ്യമാക്കിയ കോടതി വിധിയെ തുട൪ന്നുള്ള പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ തന്റെ ദീവാനിയയിൽ വ്യാഴാഴ്ച കൂടിയ 33 പ്രതിപക്ഷ എം.പിമാരുടെ യോഗത്തിലാണ് സഅ്ദൂൻ നിലപാട് വ്യക്തമാക്കിയത്.
രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യ സംഭവമായ ഭരണഘടനാ കോടതിയുടെ വിധി ഭൂരിപക്ഷ അഭിപ്രായത്തിന്് എതിരാണെന്നും ജനങ്ങൾ തള്ളിയ ഒരു പാ൪ലമെന്റിനെ വീണ്ടും പ്രതിഷ്ഠിക്കാനുള്ള നീക്കത്തിനെതിരെ ഞങ്ങളുടെ പ്രതിഷേധം  തുട൪ന്നുകൊണ്ടിരിക്കുമെന്നും സഅ്ദൂൻ മുന്നറിയിപ്പ് നൽകി. തെരഞ്ഞെടുപ്പ് നടപടികളിൽവന്ന പാളിച്ചകൾ കാരണം ഭൂരിപക്ഷ ഹിതത്തിനെതിരെ എങ്ങിനെ പ്രവ൪ത്തിക്കാനാവുമെന്നും അദ്ദേഹം ആശ്ചര്യം പ്രകടിപ്പിച്ചു.
അസ്ഥിരമായ രാഷ്ട്രീയ സാഹചര്യങ്ങൾ പൊതുജനങ്ങൾ ഇഷ്ടപ്പെടുന്നില്ലെന്നും ഭരണഘടനാ ഭേതഗതിയിലൂടെ ജനങ്ങളുടെ ഭരണകൂടം നിലവിൽ വരേണ്ട സമയം ആയെന്നും അയോഗ്യമാക്കപ്പെട്ട സഭയിലെ അംഗവും പാ൪ലമെന്ററീ സമിതി അധ്യക്ഷനുമായ മുഹമ്മദ് അൽ ദല്ലാൽ അഭിപ്രായപ്പെട്ടു. കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നിലപാടുമായി മുന്നോട്ട് പോയ ജനഹിത പാ൪ലമെന്റിനെ ഹൈജാക്ക് ചെയ്യുകയാണ് ഇത് വഴി സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.