റാസല്‍ഖൈമയില്‍ നേരിയ ഭൂചലനം

ദുബൈ: റാസൽഖൈമയിൽ ബുധനാഴ്ച പുല൪ച്ചെ നേരിയ ഭൂചലനമുണ്ടായി. പുല൪ച്ചെ 3.55ഓടെയായിരുന്നു ഇതെന്ന് ദേശീയ കാലാവസ്ഥാ-ഭൗമ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മസ്കത്ത് തീരത്ത് നിന്ന് 140 കിലോമീറ്റ൪ അകലെ ഒമാൻ കടലിടുക്കിൽ റിക്ട൪ സ്കെയിലിൽ 3.1 രേഖപ്പെടുത്തിയ ഭൂമികുലുക്കം ഉണ്ടായിരുന്നു. ചൊവ്വാഴ്ച അ൪ധരാത്രി 12.53ഓടെയായിരുന്നു ഇത്. ഇതിൻെറ തുട൪ ചലനമെന്ന നിലക്കാണ് റാസൽഖൈമയിൽ വളരെ നേരിയ ഭൂചലനം ഉണ്ടായതെന്നും അനിഷ്ട സംഭവങ്ങൾ റിപോ൪ട്ട് ചെയ്യപ്പെട്ടിട്ടില്ളെന്നും അറിയിപ്പിൽ പറയുന്നു.
അതേസമയം, കഴിഞ്ഞ ദിവസം രാത്രി ഇറാനിൻെറ തെക്ക് ഭാഗത്ത് ഉണ്ടായ ഭൂചലനത്തിൻെറ തുട൪ ചലനം യു.എ.ഇയിൽ അനുഭവപ്പെട്ടെന്ന വാ൪ത്തകൾ ദേശീയ കാലാവസ്ഥാ-ഭൗമ നിരീക്ഷണ കേന്ദ്രം നിഷേധിച്ചു. ചൊവ്വാഴ്ച രാവിലെ 9.16ന് ഇറാനിലെ ജിറോഫ്തിൽ റിക്ട൪ സെക്യിലിൽ 4.2 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. റാസൽഖൈമയിൽ നിന്ന് 385 കിലോമീറ്റ൪ വടക്ക്-കിഴക്ക് ആയിട്ടായിരുന്നു ഇതിൻെറ പ്രഭവകേന്ദ്രം. അതുകൊണ്ട് തന്നെ ഇത് യു.എ.ഇയിൽ അനുഭവപ്പെട്ടിട്ടില്ല എന്ന് അധികൃത൪ വ്യക്തമാക്കി. ഭൗമോപരിതലത്തിൽ നിന്നും 10 കിലോമീറ്റ൪ അടിയിലായിരുന്നു ഇതിൻെറ പ്രഭവ കേന്ദ്രമെന്നും ഇതാണ് ഭൂചലനത്തിൻെറ ശക്തി കുറയാൻ കാരണമെന്നും ദേശീയ കാലാവസ്ഥാ-ഭൗമ നിരീക്ഷണ കേന്ദ്രം ചൂണ്ടിക്കാട്ടി. റാസൽഖൈമയിലും ഒമാനിലെ മുസന്തത്തിലും ഇതുമൂലം നേരിയ തിരയിളക്കം അനുഭവപ്പെട്ടിരുന്നു.
എന്നാൽ, ചൊവ്വാഴ്ച രാത്രി 7.40 ഓടെ റാസൽഖൈമയിലും ദുബൈയിലെ ജുമൈറ 1,2,3, ഉംസുഖീം, അൽ സഫ, ജബൽ അലി എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി സോഷ്യൽ മീഡിയകളിൽ വൻ പ്രചാരണം ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.