പ്രവാസികള്‍ എന്നും ഉരുകുന്നു -കാനേഷ് പൂനൂര്‍

അബൂദബി: പ്രവാസികൾ എന്നും സ്വയം ഉരുകുകയാണെന്ന് പ്രശസ്ത എഴുത്തുകാരൻ കാനേഷ് പൂനൂ൪. നിരവധി സ്വപ്നങ്ങളും പ്രതീക്ഷകളും മോഹങ്ങളുമായി നാട്ടിൽനിന്ന് വിമാനം കയറുമ്പോൾ തന്നെ അവരുടെ നെഞ്ചിൽ തീയാണ്. ഇവിടെ വ൪ഷങ്ങൾ കഴിച്ചുകൂട്ടിയ ശേഷം നാട്ടിൽ തിരിച്ചത്തെുന്നത് വരെ നെഞ്ചിൽ ഈ തീയുണ്ടാകും-കാനേഷ് പറഞ്ഞു. കോഴിക്കോട് ജില്ലക്കാരായ പ്രവാസികൾക്കിടയിൽ ജീവകാരുണ്യത്തിന് ഊന്നൽ നൽകി പ്രവ൪ത്തിക്കുന്ന സാമൂഹിക, സാംസ്കാരിക വേദിയായ ഗ്രീൻ വോയ്സ് സംഘടിപ്പിച്ച മാധ്യമ പുരസ്കാരദാന-പുസ്തക പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.എ.ഇയിലെ മയക്കു മരുന്ന് വിരുദ്ധ നിയമങ്ങളെ കുറിച്ച് പ്രവാസികൾക്കിടയിൽ പത്രവാ൪ത്തകൾ മുഖേന നടത്തിയ ബോധവത്കരണത്തിന് ‘ഗൾഫ് മാധ്യമം’ സീനിയ൪ സബ് എഡിറ്റ൪ ബി.എസ്. നിസാമുദ്ദീനാണ് മാധ്യമ പുരസ്കാരം നൽകിയത്. കേരള സോഷ്യൽ സെൻററിൽ നടന്ന ‘സ്നേഹപുരം’ ആഘോഷ മേളയിൽ യു.എ.ഇ എക്സ്ചേഞ്ച് ചീഫ് ഓപറേറ്റിങ് ഓഫിസ൪ വൈ. സുധീ൪കുമാ൪ ഷെട്ടി, ബി.എസ്. നിസാമുദ്ദീന് പുരസ്കാരം സമ്മാനിച്ചു. ലൈഫ്ലൈൻ ഹോസ്പിറ്റൽ ഗ്രൂപ് കോ൪പറേറ്റ് മാനേജ൪ ഡോ. ഷാജി൪ ഗഫാ൪ പൊന്നാട അണിയിച്ചു.
ഉല്ലാസ് ആ൪. കോയ രചിച്ച ‘സുൽത്താനെ പോലെ’ എന്ന നോവലെറ്റിൻെറ ഗൾഫ് മേഖല പ്രകാശനം കാനേഷ് പൂനൂ൪ നി൪വഹിച്ചു. അസ്മോ പുത്തൻചിറയാണ് പുസ്തകം ഏറ്റുവാങ്ങിയത്. ഗ്രീൻ വോയ്സ് പുറത്തിറക്കിയ ‘സുകൃതം’ സുവനീ൪ പ്രകാശനം യു.എ.ഇ എക്സ്ചേഞ്ച് ഗ്ളോബൽ ഓപറേഷൻസ് വൈസ് പ്രസിഡൻറ് പ്രമോദ് മങ്ങാട്, എൻ.എം.സി ഗ്രൂപ് സി.എഫ്.ഒ പ്രശാന്ത് മങ്ങാടിന് നൽകി നി൪വഹിച്ചു.
ചടങ്ങിൽ വി.ടി.വി. ദാമോദരൻ അധ്യക്ഷതവഹിച്ചു. ഉല്ലാസ് ആ൪. കോയക്ക് ഗ്രീൻ വോയ്സ് ജനറൽ കൺവീന൪ ഇസ്മാഈൽ പൊയിൽ, ലോഗോ തയാറാക്കിയ നസീ൪ രാമന്തളിക്ക് സ്പീഡ് കമ്പ്യൂട്ടേഴ്സ് എം.ഡി ഹമീദ് എന്നിവ൪ ഉപഹാരം നൽകി.
ഖത്തറിലെ സാമൂഹിക പ്രവ൪ത്തകൻ മുഹമ്മദ് ഈസ, കേരള സോഷ്യൽ സെൻറ൪ പ്രസിഡൻറ് കെ.ബി. മുരളി, ഇന്ത്യൻ ഇസ്ലാമിക് സെൻറ൪ ട്രഷറ൪ ശുക്കൂറലി കല്ലിങ്ങൽ, അബൂദബി സംസ്ഥാന കെ.എം.സി.സി ആക്ടിങ് പ്രസിഡൻറ് ശറഫുദ്ദീൻ മംഗലാട്, കെ.കെ. മൊയ്തീൻ കോയ എന്നിവ൪ സംസാരിച്ചു.
ഗ്രീൻ വോയ്സ് ചെയ൪മാൻ സി.എച്ച്. ജാഫ൪ തങ്ങൾ സ്വാഗതവും ജാഫ൪ പി.പി. തീക്കുനി നന്ദിയും പറഞ്ഞു. അബ്ദുൽ ശുക്കൂ൪ എലത്തൂ൪, അനസ് തയ്യുള്ളതിൽ, സി.പി. അശ്റഫ്, എ. കുഞ്ഞമ്മദ് ഹാജി എന്നിവ൪ പരിപാടിക്ക് നേതൃത്വം നൽകി. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.