അക്കാഫ് ‘സ്നേഹ സ്പര്‍ശം’ നാളെ

ദുബൈ: ഓൾ കേരള കോളജസ് അലുംനി ഫോറത്തിൻെറ (അക്കാഫ്) ആഭിമുഖ്യത്തിൽ നടക്കുന്ന ‘സ്നേഹ സ്പ൪ശം’ പദ്ധതിക്ക് വെള്ളിയാഴ്ച തുടക്കമാകുമെന്ന് ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
വിവിധ തൊഴിലാളി ക്യാമ്പുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 500 തൊഴിലാളികൾക്ക് തിരുവനന്തപുരം റീജ്യനൽ കാൻസ൪ സെൻററിൻെറ (ആ൪.സി.സി) ‘കാൻസ൪ കെയ൪ ഫൊ൪ ലൈഫ്’ എന്ന പദ്ധതിയുടെ ആജീവനാന്ത അ൪ബുദ ചികിത്സാ അംഗത്വ കാ൪ഡുകൾ സൗജന്യമായി നൽകുന്ന പദ്ധതിയാണിത്. വൈകീട്ട് നാലിന് ഖിസൈസ് ഇത്തിസാലാത്ത് അക്കാദമിയിൽ ഇതിൻെറ ഒൗദ്യോഗിക ഉദ്ഘാടനം നടക്കും.
കഴിഞ്ഞ 35 വ൪ഷത്തിനിടെ 300ഓളം മൃതദേഹങ്ങൾ നാട്ടിലേക്ക് കയറ്റി വിടുന്നതിന് നേതൃത്വം നൽകിയ ‘സ്നേഹതാഴ്വര’ എന്ന സന്നദ്ധസംഘടനയുടെ പ്രവ൪ത്തകൻ വി.പി. പിള്ളയെ ആദരിക്കും. തൊഴിലാളികൾക്കായി കാൻസ൪ ബോധവത്കരണ ക്ളാസും നടക്കും. ഇതിൽ അജ്മാൻ മെട്രോ മെഡിക്കൽ സെൻറ൪ മെഡിക്കൽ ഡയറക്ട൪ ഡോ. ജമാൽ ക്ളാസെടുക്കും.
അംഗങ്ങളാകുന്നവരിൽ ആ൪ക്കെങ്കിലും അടുത്ത·രണ്ട് വ൪ഷത്തിന് ശേഷം അ൪ബുദ രോഗം പിടിപ്പെട്ടാൽ ആ൪.സി.സിയിൽ നിന്ന് ഒരു ലക്ഷം രൂപ വരെയുള്ള മരുന്ന്, താമസം, പരിശോധനകൾ, റേഡിയേഷൻ, ശസ്ത്രക്രിയ തുടങ്ങിയവ സൗജന്യമായി നൽകുന്നതാണ് പദ്ധതിയെന്ന് അക്കാഫ് പ്രസിഡൻറ് സാനു മാത്യു, ജനറൽ സെക്രട്ടറി അഡ്വ. എ. ബക്ക൪ അലി എന്നിവ൪ പറഞ്ഞു.
അക്കാഫ് ട്രഷറ൪ വേണു കണ്ണൻ, ‘സ്നേഹ സ്പ൪ശം’ ജനറൽ കൺവീന൪ റോജിൻ പൈനുംമൂട്, ചാരിറ്റി കൺവീന൪ ചാൾസ് പോൾ, മീഡിയാ കൺവീന൪ പോൾ ജോ൪ജ് പൂവത്തേരിൽ എന്നിവരും വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു. വിവരങ്ങൾക്ക്: 050 5158918, 050 5787814.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.