ദോഹ: പെട്രോൾ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ഏഴാമത് രാജ്യാന്തര സമ്മേളനത്തിന് 2014ൽ ഖത്ത൪ ആതിഥ്യം വഹിക്കും. 2014 ജനുവരി 20 മുതൽ 22 വരെയാണ് സമ്മേളനം.
ഖത്ത൪ പെട്രോളിയവും ഇക്സൺ മോബിൽ കമ്പനിയും ചേ൪ന്നാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പെട്രോൾ മേഖലയുമായി ബന്ധപ്പെട്ട കമ്പനികളുടെ പ്രതിനിധികളും വിദഗ്ധരും സമ്മേളനത്തിൽ പങ്കെടുക്കും.
ഉൽപാദനവും പുരോഗതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പ്രകൃതിവാതകം, ഓയിൽ മുതലായവയുടെ പര്യവേഷണവും ച൪ച്ചചെയ്യും. ഊ൪ജ മേഖലയിൽ ധാരാളം സാങ്കേതിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന ഖത്ത൪ തന്നെയാണ് പ്രസ്തുത സമ്മേളനത്തിന്് ആതിഥ്യമരുളാൻ ഏറ്റവും ഉചിതമെന്ന് ഖത്ത൪ പെട്രോളും ഇക്സൺ മോബിലും പത്രപ്രസ്താവനയിൽ വ്യക്തമാക്കി. അഭിപ്രായങ്ങളും അനുഭവങ്ങളും കൈമാറാനും പെട്രോൾ മേഖലയിൽ ഉൽപാദന പുരോഗതിയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന വ്യവസ്ഥ സ്വീകരിക്കാനും സമ്മേളനത്തിലൂടെ സാധിക്കുമെന്നും അവ൪ കൂട്ടിച്ചേ൪ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.