കുവൈത്ത് പാര്‍ലമെന്‍റ് ഭരണഘടനാവിരുദ്ധം -കോടതി

കുവൈത്ത് സിറ്റി: കുവൈത്തിലെ രാഷ്ട്രീയപ്രതിസന്ധിക്ക് പുതിയ മാനംനൽകി നിലവിലെ പാ൪ലമെൻറ് ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വിധിച്ചു. ഫെബ്രുവരിയിൽ നടന്ന തെരഞ്ഞെടുപ്പ് ഭരണഘടനാവിരുദ്ധമാണെന്നും അതിനാൽ നിലവിലെ പാ൪ലമെൻറിന് നിയമസാധുതയില്ളെന്നും വ്യക്തമാക്കിയ ഭരണഘടനാ കോടതി, തൊട്ടുമുമ്പത്തെ പാ൪ലമെൻറ് പുനഃസ്ഥാപിക്കുകയും ചെയ്തു.
മന്ത്രിമാ൪ക്കെതിരെ നിരന്തരമായുണ്ടായ കുറ്റവിചാരണകളെ തുട൪ന്ന് സ൪ക്കാറും പ്രതിപക്ഷത്തിന് വ്യക്തമായ മുൻതൂക്കമുള്ള പാ൪ലമെൻറും തമ്മിലുള്ള ഭിന്നത രൂക്ഷമായതോടെ പാ൪ലമെൻറ് സമ്മേളനം ഒരു മാസം നി൪ത്തിവെക്കാൻ മന്ത്രിസഭയുടെ ശിപാ൪ശ പ്രകാരം കഴിഞ്ഞ ദിവസം അമീ൪ ശൈഖ് സ്വബാഹ് അൽ അഹ്മദ് അസ്വബാഹ് ഉത്തരവിട്ടിരുന്നു. അതിനുശേഷം മന്ത്രിസഭയും പാ൪ലമെൻറും യോജിച്ചുനീങ്ങാൻ സംയുക്ത യോഗത്തിൽ ധാരണയാവുകയും ചെയ്തു. അതിനു പിന്നാലെയാണ് അപ്രതീക്ഷിതമായി ഭരണഘടനാ കോടതിയുടെ വിധി.
സ൪ക്കാറും പാ൪ലമെൻറും തമ്മിലുള്ള ത൪ക്കം രൂക്ഷമായതോടെ ഏതു നിമിഷവും അമീ൪ പാ൪ലമെൻറ് പിരിച്ചുവിട്ടേക്കുമെന്ന് രാഷ്ട്രീയനിരീക്ഷക൪ പ്രതീക്ഷിച്ചിരുന്നു.
എന്നാൽ, ഭരണകൂടത്തിൻെറ പൂ൪ണമായ മേൽനോട്ടത്തിൽ നടന്ന തെരഞ്ഞെടുപ്പും അതുവഴി നിലവിലെ പാ൪ലമെൻറും ഭരണഘടനാവിരുദ്ധമാണെന്ന കോടതിയുടെ തീ൪പ്പ് ആരും മുൻകൂട്ടി കണ്ടിരുന്നില്ല. രാജ്യത്തിൻെറ ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു വിധി. പാ൪ലമെൻറ് ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി പ്രഖ്യാപിച്ചെങ്കിലും കാരണമൊന്നും വ്യക്തമാക്കിയിട്ടില്ല. കുവൈത്തിലെ നിയമപ്രകാരം ഭരണഘടനാകോടതിയുടെ വിധി അന്തിമമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.