കുവൈത്ത് സിറ്റി: തൃശൂ൪ അസോസിയേഷൻ ഓഫ് കുവൈത്തിൻെറ ആഭിമുഖ്യത്തിൽ മലയാളി കുട്ടികൾക്കായി ‘കളിയും കാര്യവും’ പരിപാടി സംഘടിപ്പിച്ചു. ട്രാസ്ക് പ്രസിഡൻറ് അജിത് മേനോൻ ഉദ്ഘാടനം ചെയ്തു. കളിക്കളം പ്രസിഡൻറ് മാസ്റ്റ൪ രാഹുൽ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. വനിതാവേദി പ്രസിഡൻറ് കൊച്ചുറാണി വിൻസെൻറ്, കളിക്കളം കൺവീന൪ പോൾസി ബിജു എന്നിവ൪ ആശംസകള൪പ്പിച്ചു.
അധ്യാപികമാരായ ഉമാ മഹേശ്വരി, പുഷ്പലത എന്നിവ൪ വിവിധ വിഷയങ്ങളിൽ ക്ളാസെടുത്തു. ജോൺ ആ൪ട്ട് അവതരിപ്പിച്ച കാരിക്കേച്ച൪ കുട്ടികളിൽ ആവേശമുണ്ടാക്കി. സുജിത് വണ്ട൪ വേൾഡ് പരിപാടി നയിച്ചു. പരിപാടികൾ അവതരിപ്പിച്ചവ൪ക്കും ക്ളാസുകൾ എടുത്തവ൪ക്കും ചടങ്ങിൽ ഉപഹാരങ്ങൾ നൽകി. വൈസ് പ്രസിഡൻറ് കുമാരി ആന്നലിൻ ചാക്കോ അവതാരികയായിരുന്ന പരിപാടിയിൽ കളിക്കളം സെക്രട്ടറി മാസ്റ്റ൪ സ്റ്റീവൻ സെബാസ്റ്റ്യൻ സ്വാഗതവും റെയ്ച്ചൽ ബിനോയ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.