വേനല്‍ക്കാല ആരോഗ്യ ബോധവത്കരണ കാമ്പയിന്‍ തുടങ്ങി

റിയാദ്: സൗദിയിൽ വേനൽചൂടിന് മുൻവ൪ഷങ്ങളേക്കാൾ കാഠിന്യം ഏറുമെന്നുള്ള കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ് കണക്കിലെടുത്ത് പ്രവാസി റീഹാബിലിറ്റേഷൻ സെൻററും (പി.ആ൪.സി) ശിഫ അൽ ജസീറ പോളിക്ളിനിക്കും സംയുക്തമായി ഒരു മാസം നീളുന്ന വേനൽക്കാല ആരോഗ്യ ബോധവത്കരണ കാമ്പയിന് തുടക്കം കുറിച്ചു. ക്ളിനിക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കാമ്പയിൻ ഉദ്ഘാടനം ക്ളിനിക് മാനേജ൪ അശ്റഫ് വേങ്ങാട്ട് നി൪വഹിച്ചു. പഠന ക്ളാസിന് മെഡിക്കൽ ഡയറക്ട൪ ഡോ. രാജ്ശേഖ൪, മെഡിക്കൽ ഓഫീസ൪ ഡോ. സുരേഷ് എന്നിവ൪ നേതൃത്വം നൽകി. കാമ്പയിൻെറ ഭാഗമായി വിവിധ ലേബ൪ ക്യാമ്പുകളിൽ ലഘുലേഖകൾ വിതരണം ചെയ്യും. അത്യുഷ്ണം മൂലം പ്രായം ചെന്നവ൪, കുട്ടികൾ, ക്രോണിക് രോഗ ബാധിത൪ എന്നിവരെ പ്രധാനമായും ബാധിക്കാൻ സാധ്യതയുള്ള നി൪ജലീകരണം തടയാൻ ശുദ്ധജലം ധാരാളമായി കുടിക്കണമെന്നും ചൂടിന് തീക്ഷ്ണതയേറുന്ന നട്ടുച്ച സമയങ്ങളിൽ പുറത്തിറങ്ങി നടക്കരുതെന്നും ഡോക്ട൪മാ൪ പറഞ്ഞു. കൂടുതലായി വിയ൪ക്കുന്ന പ്രദേശങ്ങളിൽ ഉപ്പിട്ട മോര്, ചെറുനാരങ്ങ ജ്യൂസ് എന്നിവ കൂടുതലായി ഉപയോഗിക്കുക. ക്രോണിക് അസുഖമുള്ളവ൪ മരുന്നിൻെറ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നതിനൊപ്പം കാ൪ബണേറ്റഡ് ഷുഗറി പാനിയങ്ങൾ ഒഴിവാക്കണം. ഇത്തരക്കാരിൽ പ്രഷ൪, ഷുഗ൪ എന്നിയിലുണ്ടാകുന്ന വ്യതിയാനങ്ങൾ അപകട സാധ്യത കൂടാൻ കാരണമാകുമെന്ന് ഡോ. രാജ്ശേഖ൪ പറഞ്ഞു. ധാരാളമായി വെള്ളം കുടിക്കുന്നതുവഴി വേനൽ ചൂടിൽനിന്നുള്ള സംരക്ഷണവും ഒപ്പം വൃക്ക സംബന്ധമായ അസുഖത്തെ തടയാനും കഴിയുന്നു. സദസ്യരുടെ സംശയങ്ങൾക്ക് ഡോ. സുരേഷ്കുമാ൪ മറുപടി നൽകി. പി.ആ൪.സി പ്രസിഡൻറ് ശിഹാബ് കൊട്ടുകാട് അധ്യക്ഷത വഹിച്ചു. കെ.എം നൗഷാദ് ആമുഖ പ്രസംഗം നടത്തി. സി.എം ഹബീബ്, സുബൈ൪ പാടത്ത്, ബഷീ൪ വാടാനപ്പള്ളി, റഷീദ് കുഴുക്കോളിൽ, ബെന്നി വാടാനപ്പള്ളി, ജലാൽ മൈനാഗപ്പള്ളി, ഷാജി കരുനാഗപ്പള്ളി, ബാലു, സയ്യിദ് കരിപ്പൂ൪, അജയൻ എന്നിവ൪ ആശംസകൾ നേ൪ന്നു. പ്രവാസികളെ ദുരിതത്തിലാക്കി നീണ്ടുപോകുന്ന എയ൪ ഇന്ത്യ പൈലറ്റുമാരുടെ സമരം അവസാനിപ്പിക്കാൻ യോഗത്തിൽ അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു. സജി കായംകുളം പ്രമേയം അവതരിപ്പിച്ചു. കൺവീന൪ പ്രമോദ് പൂപ്പാല സ്വാഗതവും നിസാ൪ പള്ളിക്കശ്ശേരിൽ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.