ഹാഇലില്‍ കൊല്ലം സ്വദേശി വാഹനമിടിച്ച് മരിച്ചു

ബുറൈദ: റോഡ് മുറിച്ച് കടക്കുന്നതിനിടെ മലയാളി സ്വദേശിയുടെ വാഹനമിടിച്ച് മലയാളി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി മണപ്പള്ളി അമരത്തറയിൽ പരതേനായ മുഹമ്മദ്കുഞ്ഞ് മകൻ ഇല്യാസ്കുഞ്ഞാണ് (55) മരിച്ചത്. തിങ്കളാഴ്ച സനാഇയ്യ പാലത്തിന് സമീപമാണ് സംഭവം. കഴിഞ്ഞ 20 കൊല്ലമായി ഇവിടെ ഒരു കരാ൪ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. സുബൈദയാണ് ഭാര്യ. മൂത്ത മകൾ വിവാഹിതയാണ്. മറ്റൊരു മകളും മകനുമുണ്ട്. വിവരമറിഞ്ഞ് റിയാദിലുള്ള സഹോദരൻ ഹാഇലിലത്തെിയിട്ടുണ്ട്. കിങ് ഖാലിദ് ആശുപത്രി മോ൪ച്ചറിയിലുള്ള മൃതദേഹം ഇവിടെ ഖബറടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.