പ്രതിസന്ധി പരിഹരിക്കാന്‍ മന്ത്രിസഭയും പാര്‍ലമെന്‍റും ധാരണയില്‍

കുവൈത്ത് സിറ്റി: രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ മന്ത്രിസഭയും പാ൪ലമെൻറും ധാരണയിലത്തെിയതായി സ൪ക്കാ൪. പ്രതിസന്ധി പരിഹരിക്കാനും നിയമനി൪മാണ, നി൪വഹണ സമിതികൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും ഇരുകൂട്ടരും ധാരണയിലത്തെിയതായി ഇതുസംബന്ധിച്ച യോഗത്തിനുശേഷം ഇൻഫ൪മേഷൻ മന്ത്രി ശൈഖ് മുഹമ്മദ് അൽ മുബാറക് അസ്വബാഹ് അറിയിച്ചു.
പ്രധാനമന്ത്രി ശൈഖ് ജാബി൪ അൽ മുബാറക് അസ്വബാഹിൻെറ അധ്യക്ഷതയിൽ മന്ത്രിസഭാംഗങ്ങളും പാ൪ലമെൻറ് സ്പീക്ക൪ അഹ്മദ് അൽ സഅദൂനും സംബന്ധിച്ച യോഗത്തിലാണ് ഈ തീരുമാനമുണ്ടായതെന്ന് മന്ത്രി വ്യക്തമാക്കി. ഇരുകൂട്ടരും യോജിച്ച് മുന്നോട്ടുനീങ്ങേണ്ടതിൻെറ ആവശ്യകത വ്യക്തമാക്കുന്നതായിരുന്നു യോഗമെന്നും ഒരാഴ്ചക്കുള്ളിൽ വീണ്ടും യോഗം ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് തള്ളിയിട്ട് തിങ്കളാഴ്ചയാണ് അമീ൪ ശൈഖ് സ്വബാഹ് അൽ അഹ്മദ് അസ്വബാഹ് പാ൪ലമെൻറ് സമ്മേളനം ഒരു മാസത്തേക്ക് നി൪ത്തിവെച്ചത്. മന്ത്രിസഭാ യോഗത്തിൻെറ ശിപാ൪ശയനുസരിച്ച് ഭരണഘടനയുടെ 106ാം വകുപ്പ് പ്രകാരമായിരുന്നു അമീറിൻെറ തീരുമാനം. മന്ത്രിസഭയും പ്രതിപക്ഷത്തിന് വ്യക്തമായ ഭൂരിപക്ഷമുള്ള പാ൪ലമെൻറും തമ്മിലുള്ള ഭിന്നത രൂക്ഷമായതിനെ തുട൪ന്നാണ് ഇത്.
തുട൪ച്ചയായ കുറ്റവിചാരണകൾ മൂലം ശൈഖ് ജാബിറിൻെറ നേതൃത്വത്തിലുള്ള നാലുമാസം മാത്രം പ്രായമായ മന്ത്രിസഭ കുഴങ്ങിയതോടെയാണ് പാ൪ലമെൻറ് സമ്മേളനം നി൪ത്തിവെക്കാൻ അമീറിനോട് ശിപാ൪ശ ചെയ്യുന്നതിലേക്ക് നയിച്ചത്. രാജ്യത്തെ ഭരണഘടന പ്രകാരം പാ൪ലമെൻറ് പിരിച്ചുവിടാനോ നിശ്ചിത കാലത്തേക്ക് നി൪ത്തിവെക്കാനോ അമീറിന് അധികാരമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.