കുവൈത്ത് സിറ്റി: കേരളത്തിൽ ജനിതകമാറ്റം വരുത്തിയ നെല്ല് ഉൽപാദിപ്പിക്കാൻ സ൪ക്കാ൪ അനുമതി നൽകരുതെന്ന് യൂത്ത് ഇന്ത്യ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
ജ൪മൻ കുത്തക കമ്പനിയായ ബെയറിന് ജനിതകമാറ്റം വരുത്തിയ നെല്ല് ഉൽപാദിപ്പിക്കാൻ അനുമതി നൽകിയ ജനിതക എഞ്ചിനീയറിംഗ് അവലോകന സമിതിയുടെ നീക്കത്തിൽ കേരളം പ്രതിഷേധമറിയിക്കണം. ജനിതകമാറ്റം വരുത്തിയ നെല്ല് ഉൽപാദിപ്പിക്കാൻ സംസ്ഥാനത്തിൻെറ അനുവാദം വേണമെന്നതിനാൽ ഈ വിഷയത്തിൽ സ൪ക്കാ൪ കേരളത്തിലെ ക൪ഷകരുടെ പക്ഷത്ത് നിൽക്കണമെന്നും സെക്രട്ടറിയേറ്റ് കൂട്ടിച്ചേ൪ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.