ജബല്‍ അലി-കൊച്ചി പ്രതിവാര ചരക്കുകപ്പല്‍ സര്‍വീസ് തുടങ്ങി

ദുബൈ: യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള ചരക്കുനീക്കത്തിൽ പുത്തൻ അധ്യായം രചിച്ച് ജബൽ അലി-കൊച്ചി പ്രതിവാര ചരക്കുകപ്പൽ സ൪വീസ് തുടങ്ങി. ജബൽ അലി തുറമുഖത്തെ കൊച്ചിയുമായി ബന്ധിപ്പിക്കുന്ന പ്രതിവാര കപ്പൽ സ൪വീസിനാണ് തിങ്കളാഴ്ച തുടക്കമായത്. സീ ബ്രൈറ്റ് എന്ന കപ്പലാണ് തിങ്കളാഴ്ച രാവിലെ 10ന് വല്ലാ൪പാടം രാജ്യാന്തര കണ്ടെയ്ന൪ ടെ൪മിനലിലത്തെിയത്. എവ൪ ഗ്രീൻ ഷിപ്പിങ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ൪വീസിനായാണ് ആദ്യകപ്പൽ എത്തിയത്.
തിങ്കളാഴ്ച വൈകുന്നേരം തന്നെ കപ്പൽ ദുബൈയിലേക്ക് തിരിച്ചു. കൊച്ചിയിൽ നിന്ന് കൊളംബോയിലേക്ക് തിരിച്ച കപ്പൽ അവിടെ നിന്ന് നേരെ ജബൽ അലിയിലത്തെും. മടക്കം നേരിട്ട് കൊച്ചിക്കായിരിക്കും. എൽബ് വൂൾഫ് എന്ന കപ്പലും ഇതുപോലെ സമാന്തര സ൪വീസ് നടത്തും. ആഴ്ചയിൽ ഒന്നുവീതം കപ്പലായിരിക്കും യാത്ര നടത്തുക.
കൊച്ചിയിൽ നിന്ന് കൊളംബോ വഴി ദുബൈയിലേക്ക് എത്താൻ ഏഴു ദിവസവും തിരികെ നേരിട്ട് കൊച്ചിയിലേക്ക് വരാൻ അഞ്ചുദിവസവുമാണ് വേണ്ടിവരിക. എൽബ് വൂൾഫ് കപ്പൽ ഈമാസം 25നാണ് ആദ്യ സ൪വീസ് ആരംഭിക്കുക. 24ന് കപ്പൽ സ൪വീസിനായി കൊച്ചിയിൽ എത്തും. വല്ലാ൪പാടം കേന്ദ്രീകരിച്ച് ഇത്തരം പുതിയ സ൪വീസുകൾ വരുന്നതോടെ ഉൾനാടൻ കണ്ടെയ്ന൪ ഡിപ്പോകൾക്ക് കൂടുതൽ നേട്ടമുണ്ടാകുമെന്നാണ് കരുതുന്നത്. തിങ്കളാഴ്ച രാവിലെ വല്ലാ൪പാടം കണ്ടെയ്ന൪ ടെ൪മിനലിൽ സീ ബ്രൈറ്റിന് വൻസ്വീകരണമാണ് ലഭിച്ചത്. കപ്പൽ കാപ്റ്റൻ ഹലാ മാവോ തൂങിന് ഡി.പി വേൾഡ് കൊച്ചിൻ സി.ഇ.ഒ കെ.കെ. കൃഷ്ണദാസ് മൊമൻേറാ നൽകി. കൊച്ചി പോ൪ട്ട് ട്രസ്റ്റ് ചെയ൪മാൻ പോൾ ആൻറണി, പി. ചന്ദ്രമോഹൻ, പി.ജി. വിനേഷ്, ഡോ.ഉണ്ണികൃഷ്ണൻ നായ൪, പോൾ എൻ. ജോസഫ്, ലിൻ ഷെൻ ഷിയാങ്, ചെൻ ദാ കുൻ എന്നിവ൪ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.