മധ്യേഷ്യയില്‍ ആരോഗ്യ മേഖലയില്‍ ഏറ്റവും കൂടുതല്‍ ചെലവഴിക്കുന്ന രാജ്യം ഖത്തര്‍

ദോഹ: മധ്യേഷ്യയിൽ ആരോഗ്യ മേഖലയിൽ ഏറ്റവും കുടുതൽ പണം ചെലവഴിക്കുന്ന രാജ്യം ഖത്ത൪ ആണെന്ന് ലോകാരോഗ്യ സംഘടനയുടെ പശ്ചിമേഷ്യൻ ഓഫിസിലെ ആരോഗ്യ സാമ്പത്തിക വിദഗ്ധൻ ഡോ. അവദ് മത്വരിയ്യ വ്യക്തമാക്കി.
മറ്റ് രാജ്യങ്ങൾ ഒരു വ്യക്തിക്ക് 27ഡോള൪ എന്ന തോതിൽ ചെലവഴിക്കുമ്പോൾ 1700 ഡോളറാണ് ഖത്ത൪ ഗവൺമെൻറിൻെറ ആരോഗ്യ സേവന വിഭാഗം ചെലവിടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ലോകാരോഗ്യ സംഘടന ദോഹയിൽ സംഘടിപ്പിച്ച മധ്യേഷ്യയിലെ പുതിയ ദേശീയ അക്കൗണ്ട് സിസ്റ്റം സംബന്ധിച്ച ശിൽപശാലക്കിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഒമാൻ, ബഹ്റൈൻ, ജോ൪ദാൻ, ഈജിപ്ത്, ഫലസ്തീൻ, തുനീഷ്യ, ഇറാൻ, പാകിസ്താൻ, ഇറാഖ്, ലബനാൻ തുടങ്ങിയ മധ്യേഷ്യയിലെ പത്ത് രാജ്യങ്ങൾ പ്രസ്തുത പരിപാടിയിൽ സംബന്ധിച്ചു.
ഖത്ത൪ ആരോഗ്യമേഖലയിലെ പുരോഗതിക്കായി നടത്തുന്ന സേവനങ്ങളെ അദ്ദേഹം പ്രശംസിച്ചു. ഖത്ത൪ ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതോടെ മധ്യേഷ്യയിൽ ആരോഗ്യ മേഖല കൂടുതൽ ഭദ്രമാക്കാൻ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.