ഖത്തറില്‍ തൊഴില്‍ തേടിയത്തെിയ മലയാളിയെ കാണാനില്ളെന്ന് പരാതി

ദോഹ: ഖത്തറിൽ തൊഴിൽ തേടിയത്തെിയ നോ൪ത്ത് പറവൂ൪ സ്വദേശിയെ കാണാനില്ളെന്ന് പരാതി.
പറവൂരിനടുത്ത വടക്കേക്കര പട്ടണം സ്വദേശിയായ പാലക്കൽ പി.എം നവാസിനെയാണ് ജൂൺ 16 മുതൽ കാണാതായതെന്ന് ഖത്തറിലുള്ള ബന്ധു റജ്സൽ ബഷീ൪ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
ജൂൺ 13ന് വീട്ടുവിസയിൽ ഖത്തറിലത്തെിയ നവാസ് രണ്ട് ദിവസം കഴിഞ്ഞ് ക൪ത്തിയാത്ത് അൽ ഖിസ്സയിലെ വീട്ടിൽ ജോലിക്ക് കയറിയിരുന്നു. ഇവിടെ വെച്ച് ശനിയാഴ്ച ഇദ്ദേഹത്തിന് നേരിയ തോതിൽ മാനസികാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. അന്ന് മുതലാണ് നവാസിനെ കാണാതായതെന്ന് റജ്സൽ ബഷീ൪ പറഞ്ഞു.
നവാസിനെ കാണാതായതായി സ്പോൺസ൪ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പോയ ശേഷം ഇയാൾ നാട്ടിലോ ഇവിടെയോ ഉള്ള ബന്ധുക്കളുമായി ബന്ധപ്പെട്ടിട്ടില്ല.
ആദ്യമായി ഖത്തറിലത്തെിയ നവാസിൻെറ കൈയിൽ മൊബൈൽ ഫോണും ഉണ്ടായിരുന്നില്ലത്രെ. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവ൪ 55056806, 66112374 നമ്പറുകളിൽ ബന്ധപ്പെടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.