അടച്ചിട്ട വീട്ടില്‍ പട്ടാപകല്‍ മോഷണ ശ്രമം

മനാമ: ഗഫൂളിൽ അടച്ചിട്ട വില്ലയിൽ മോഷണ ശ്രമം. തിങ്കളാഴ്ച രാവിലെ എട്ടിനും ഉച്ചക്ക് ഒരു മണിക്കും ഇടയിലാണ് സംഭവം. അൽദാന സ്കൂളിന് സമീപം ഷറഫ് ഡി.ജിയിൽ ജോലി ചെയ്യുന്ന പന്തളം സ്വദേശി ജോൺ ചാക്കോയുടെ വില്ലയിലാണ് മോഷണ ശ്രമം നടന്നത്. ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ജോൺ ചാക്കോയും ഭാര്യയും ജോലിക്കും മക്കൾ സ്കൂളിലേക്കും പോയതായിരുന്നു. ഉച്ചക്ക് ഒരു മണിയോടെ കുട്ടികൾ സ്കൂൾ വിട്ട് വന്നപ്പോൾ മുൻ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. പിറകിലെ വാതിൽ തുറന്നിട്ട അവസ്ഥയിലും. പിന്നിലെ വാതിലിൻെറ പൂട്ട് കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കൾ അകത്തു കടന്നത്. അകത്ത് സാധനങ്ങളെല്ലാം വാരിവലിച്ചിട്ട അവസ്ഥയിലായിരുന്നു. കുടുംബം ആഭരണങ്ങൾ ഉപയോഗിക്കാത്തതിനാൽ മോഷ്ടാക്കൾ നിരാശരായി. സാധനങ്ങളൊന്നും നഷ്ടപ്പെടാത്തതിനാൽ പൊലീസിൽ പരാതി നൽകിയിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.