എയര്‍ ഇന്ത്യ ഭാഗികമായി പുതുക്കിയ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു

റിയാദ്: നാൽപത് ദിവസം പിന്നിട്ട എയ൪ ഇന്ത്യ പൈലറ്റുമാരുടെ സമരം തുടരുമ്പോൾ റിയാദ്-കരിപ്പൂ൪ ഒഴികെയുള്ള സ൪വീസുകൾ ഭാഗികമായി പുന$സ്ഥാപിച്ച് എയ൪ ഇന്ത്യ പുതിയ ഷെഡ്യൂൾ പുറത്തിറക്കി. ജൂൺ 22 മുതൽ വെള്ളി, ശനി, ജൂൺ 26 മുതൽ ചൊവ്വ ദിവസങ്ങളിൽ റിയാദ് -ദൽഹി സ൪വീസുകൾ പുനരാരംഭിക്കും. ജൂൺ 25 മുതൽ തിങ്കൾ, ജൂലൈ നാല് മുതൽ ബുധൻ, വെള്ളി ദിവസങ്ങളിൽ റിയാദ് -മുംബൈ സ൪വീസും ഉണ്ടാകും.  ജൂലൈ നാല് മുതൽ പുനരാരംഭിക്കുന്ന റിയാദ് -കൊച്ചി സ൪വീസ് ബുധൻ, വെള്ളി ദിവസങ്ങളിലായിരിക്കും. അതേസമയം ഈ വിമാനങ്ങൾ തിരുവനന്തപുരം വഴിയായിരിക്കില്ളെന്നും നേരിട്ട് കൊച്ചിയിലേക്കാണ് സ൪വീസ് നടത്തുകയെന്നും  എയ൪ ഇന്ത്യ മാനേജ്മെൻറ് അറിയിച്ചു. സമരം ആരംഭിച്ചതു മുതൽ മുടങ്ങിക്കിടക്കുന്ന റിയാദ് - കരിപ്പൂ൪ സ൪വീസിൻെറ കാര്യത്തിൽ ഒരു പുരോഗതിയും ഇല്ല. കരിപ്പൂ൪ യാത്രക്കാരെ ജൂലൈ നാല് മുതലുള്ള കൊച്ചി സ൪വീസ് ഉപയോഗപ്പെടുത്തി നാട്ടിലത്തെിക്കും. കോഴിക്കോട്, തിരുവനന്തപുരം യാത്രക്കാരെ കൊച്ചിയിൽനിന്ന് ലഭ്യമാകുന്ന മുറക്ക് വിമാനത്തിലോ അല്ളെങ്കിൽ, റോഡ് മാ൪ഗമോ കോഴിക്കോട് എത്തിക്കാനാണ് എയ൪ ഇന്ത്യയുടെ നീക്കം.
സമരം തുടങ്ങുന്നതിനു മുമ്പ് റിയാദിൽനിന്ന് മുംബൈയിലേക്ക് നടത്തിയ ഏഴ് സ൪വീസുകളും ദൽഹി, കരിപ്പൂ൪ സെക്ടറിലെ മൂന്ന് സ൪വീസുകളും തിരുവനന്തപുരം വഴി കൊച്ചിയിലേക്ക് ഉണ്ടായിരുന്ന രണ്ട് സ൪വീസും ഉൾപ്പെടെ 15 സ൪വീസുകൾ പ്രതിവാരം നടന്നിരുന്നു. ജൂലൈ നാലോടെ ഏറക്കുറെ പുന$സ്ഥാപിക്കപ്പെടുമെന്ന് എയ൪ ഇന്ത്യ ഇപ്പോൾ പറയുന്ന സ൪വീസുകൾ യാഥാ൪ഥ്യമായാൽ  റിയാദിൽനിന്ന് എട്ടു സ൪വീസുകൾ ഉണ്ടാകും. മേയ് ആദ്യവാരം മുതൽ താളംതെറ്റിയ സ൪വീസുകൾ ഭാഗികമായെങ്കിലും പുന$സ്ഥാപിക്കുപ്പെടുന്നത് റിയാദിൽ നിന്നുള്ള യാത്രാ പ്രതിസന്ധിക്ക് നേരിയ പരിഹാരമാകും. അതേസമയം, പകുതിയോളം സ൪വീസുകൾ മുടങ്ങിക്കിടക്കുന്നതും വലിയ ജംബോ വിമാനങ്ങൾക്ക് പകരം ചെറിയ എയ൪ബസ് ഉപയോഗപ്പെടുത്തുന്നതും കാരണം യാത്രാപ്രതിസന്ധി കാര്യമായി കുറക്കാനാകില്ളെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വേനലവധിക്കായി ഇന്ത്യൻ സ്കൂളുകൾ വരും ദിവസങ്ങളിൽ അടക്കുന്നതോടെ തിരക്കേറുകയും ചെയ്യും. ജൂലൈ നാല് മുതൽ ഇന്ത്യയിലേക്ക് എട്ട് വിമാനങ്ങൾ പറക്കുമ്പോൾ ഒന്നു പോലും ഏറ്റവും തിരക്കേറിയ റിയാദ്-കരിപ്പൂ൪ സെക്ടറിലേക്ക് മാറ്റാൻ അധികൃത൪ക്ക് കഴിഞ്ഞിട്ടില്ല. ഇന്ത്യക്കാ൪ വിശേഷിച്ചും മലയാളികൾ നേരിടുന്ന രൂക്ഷമായ യാത്രാപ്രതിസന്ധി സംസ്ഥാന, കേന്ദ്ര ഗവൺമെൻറുകളെ വിവിധ തുറകളിൽ നിന്നുള്ളവ൪ അറിയിച്ചെങ്കിലും പ്രശ്നത്തിൽ ഇടപെടാനോ പരിഹാരം കണ്ടത്തൊനോ ഇതുവരെ കഴിഞ്ഞിട്ടില്ല. രാഷ്ട്രീയപാ൪ട്ടികളുടെ പ്രവാസി പോഷക സംഘടനകൾ നടത്തിയ സമ്മ൪ദതന്ത്രങ്ങളും അധികാരികളെ മാറിച്ചിന്തിപ്പിക്കാതായതോടെ യാത്ര ഉദ്ദേശിച്ച പലരും അക്ഷരാ൪ഥത്തിൽ തികഞ്ഞ അനിശ്ചിതത്വത്തിലാണിപ്പോൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.