കടുത്ത വേനല്‍ നേരത്തെ; താപനില 50 ഡിഗ്രി കടന്നു

കുവൈത്ത് സിറ്റി: സാധരണയിൽ കടുത്ത വേനൽ ആരംഭിക്കുന്നതിന് ഏതാനും ദിനങ്ങൾ ബാക്കി നിൽക്കെ രാജ്യത്ത് ചൂട് 50 ഡിഗ്രിയും കടന്ന്  മുന്നോട്ട്. കുവൈത്തിൽ അന്തരീക്ഷ ഊഷ്മാവ്   52.5 ഡിഡ്രിയിലത്തെിയതായാണ് ഇന്നലെ വാഹനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള ഊഷ്മാവ് മാപിനികളിൽ രേഖപ്പെടുത്തിയത്. എല്ലാ വ൪ഷവും ജൂൺ 21ഓട് കൂടിയാണ് രാജ്യത്ത് മധ്യവേനലിൻെറ ഭാഗമായി കടുത്ത ചൂട് ആരംഭിക്കാറ്. ഇക്കുറി ആ പതിവ് തെറ്റിച്ച് കടുത്ത ചൂട് നേരെത്തെ എത്തിയിരിക്കുന്നത് രാജ്യ നിവാസികളിൽ ഭീതി പരത്തിയിരിക്കുകയാണ്. തുറന്നയിടങ്ങളിൽ  നി൪മാണമേഖലകളിലും മറ്റും ജോലി ചെയ്യേണ്ടിവരുന്ന സാധാരണ തൊഴിലാളികളെയാണ് ഇക്കാര്യം കൂടുതൽ പേടിപ്പെടുത്തിയിരിക്കുന്നത്. ജി.സി.സി രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന കുവൈത്തിൽ  വരും നാളുകളിൽ ഊഷ്മാവ് ഇനിയും കൂടാൻ തന്നെയാണ് സാധ്യതയെന്നാണ് കലാവസ്ഥാ നിരീക്ഷക൪ നൽകുന്ന സൂചന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.