സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് സൗദി കിരീടാവകാശി

റിയാദ്: അമീ൪ സൽമാൻ ബിൻ അബ്ദുൽ അസീസ് (76) സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായി നിയമിതനായി.
കിരീടാവകാശിയായിരുന്ന നായിഫ് ബിൻ അബ്ദുൽ അസീസിന്റെ നിര്യാണത്തെ തുട൪ന്ന് അദ്ദേഹത്തിന്റെ സഹോദരനും പ്രതിരോധമന്ത്രിയുമായ സൽമാൻ ബിൻ അബ്ദുൽ അസീസിനെ തൽസ്ഥാനത്തേക്ക് തെരഞ്ഞെടുത്തതായി സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് തിങ്കളാഴ്ച വിജ്ഞാപനമിറക്കി.

നേരത്തേ റിയാദ് ഗവ൪ണറായിരുന്ന അമീ൪ സൽമാൻ മുൻ കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായിരുന്ന സുൽത്താൻ ബിൻ അബ്ദുൽ അസീസ് രാജകുമാരന്റെ വിയോഗത്തെതുട൪ന്ന് 2011 നവംബ൪ അഞ്ചിനാണ് പ്രതിരോധമന്ത്രിയായത്. സൗദി രാഷ്ട്രപിതാവ് അബ്ദുൽഅസീസ് രാജാവിന്റെയും ഹിസ്സ ബിൻത് അഹ്മദ് സുദൈരിയുടെയും ഏഴ് മക്കളിൽ ഒരാളായി 1935 നവംബറിൽ റിയാദിലാണ് ജനനം.

ആഭ്യന്തരമന്ത്രിയായി അമീ൪ അഹ്മദ് ബിൻ അബ്ദുൽഅസീസിനെയും അബ്ദുല്ല രാജാവ് തെരഞ്ഞെടുത്തിട്ടുണ്ട്. 1975 മുതൽ ആഭ്യന്തര സഹമന്ത്രിയായി തുടരുന്ന അമീ൪ അഹ്മദ്, ഫൈസൽ രാജാവിന്റെ ഭരണത്തിൽ മക്കയുടെ ഡെപ്യൂട്ടി ഗവ൪ണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അബ്ദുൽഅസീസ് രാജാവിന്റെ മകനായി 1941ൽ ജനിച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.