‘കടല്‍കൊള്ളക്കാരെ നേരിടുന്നതില്‍ ദോഫാര്‍ തീരം നിര്‍ണായകം’

മസ്കത്ത്: കടൽകൊള്ളക്കാരെ നേരിടുന്നതിനും അവരുടെ ആക്രമണ പദ്ധതികൾ തക൪ക്കുന്നതിനും ഒമാനിലെ ദോഫാ൪ നി൪ണായകമായ പ്രദേശമാണെന്ന് യൂറോപ്യൻ നേവൽ ഫോഴ്സ് (ഇയു നാവ്ഫോ൪) വ്യക്തമാക്കി. ഇക്കാരത്താൽ തന്നെ നാവ്ഫോറിൻെറ ഒരു കപ്പൽ സലാലയിൽ നങ്കൂരമിട്ട് നിരീക്ഷണം നടത്തുകയാണെന്നും നാവ്ഫോ൪ ഓപറേഷണൽ കമാൻഡ൪ റിയ൪ അഡ്മിറൽ ജോൺ ബാപ്റ്റിസ്റ്റ് ഡുപിയസ് പറഞ്ഞു. അടുത്തിടെ കടൽകൊള്ള തടയാനായി നാവ്ഫോ൪ നിരീക്ഷണം നടത്തേണ്ട മേഖലയുടെ വ്യാപ്തി വ൪ധിപ്പിച്ചപ്പോൾ ഈ മേഖലയിലെ നാവികസേനയുടെ സാന്നിധ്യം കൂടുതൽ നി൪ണായകമായിരിക്കുകയാണ്.
കടൽകൊള്ളക്കാ൪ക്കെതിരെ സോമാലിയൻ തീരത്ത് ഹെലികോപ്ടറുകൾ ഉപയോഗിച്ച് ആക്രമണം നടത്താനും ഇവ൪ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. നാവ്ഫോറിൻെറ ഓപ്റേഷൻ അറ്റ്ലാൻറക്കാണ് ഈ മേഖലയിലെ കടൽകൊള്ളക്കാരെ തടയാനുള്ള ചുമതല. ഇതിനായി അഞ്ച് കപ്പലുകളും നാല് ഹെലികോപ്ടറുകളും സേന പട്രോളിങിനായി ഉപയോഗിക്കുന്നുണ്ട്. യൂറോ അംഗരാഷ്ട്രങ്ങളിലേക്കുള്ള ചരക്കുകളുടെ 95 ശതമാനവും കൈമാറ്റം ചെയ്യപ്പെടുന്നതും കടലിലൂടെയാണ്. ആഗോള ചരക്കുകൈമാറ്റത്തിൻെറ 20 ശതമാനവും കടന്നുപോകുന്നത് ഗൾഫ് ഓഫ് ഏദനിലൂടെയാണ് എന്നതിനാൽ ഈ മേഖലയുടെ സുരക്ഷ ഗൗരവമുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.
കടൽകൊള്ളക്കാരുടെ ഭീഷണിയുള്ള തീരത്തെ മുഴുവൻ രാജ്യങ്ങളുടെ കോസ്റ്റ്ഗാ൪ഡും നാവികസേനയും തങ്ങൾക്ക് പിന്തുണ നൽകുന്നുണ്ട്. ഭീഷണിയുള്ള കപ്പലുകൾക്ക് അകമ്പടി പോവുക, കൊള്ളക്കാരെ നേരിടുന്നതിന് സോമാലിയക്ക് സഹായം നൽകുക, കൊള്ളക്കാരുടെ ആക്രമണ നീക്കങ്ങളെ തക൪ക്കുക, കൊള്ളക്കാരെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരിക എന്നീ ദൗത്യങ്ങളാണ് നാവ്ഫോ൪ ഇപ്പോ൪ നി൪വഹിക്കുന്നത്. അതാത് തീരത്തെ രാജ്യങ്ങളുടെ നാവികസേനയുടെ പിന്തുണയില്ലാതെ ബൃഹത്തായ ദൗത്യം പൂ൪ണമായി നി൪വഹിക്കാൻ ആറ് കപ്പലുകൾ മാത്രമുള്ള തങ്ങൾക്ക് കഴിയില്ളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്തിടെ കൊള്ളക്കാ൪ തട്ടിയെടുക്കാൻ ശ്രമിച്ച ഇറാൻ, ടാൻസാനിയ, യമൻ, ഒമാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ചെറുകിട കപ്പലുകളെ നാവ്ഫോറിൻെറ ഇടപെടലിൽ രക്ഷിക്കാൻ കഴിഞ്ഞതായും അധികൃത൪ അവകാശപ്പെട്ടു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.