ഇസ്മായില്‍ റാവുത്തര്‍ കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിന്‍െറ ഉപദേശക സമിതിയില്‍

ദുബൈ: കേന്ദ്ര ഭക്ഷ്യ-സിവിൽ സപൈ്ളസ് മന്ത്രാലയത്തിൻെറ കേരള സംസ്ഥാന ഉപദേശക സമിതിയിലേക്ക് ഇസ്മായിൽ റാവുത്തറെ കേന്ദ്ര സ൪ക്കാ൪ നാമനി൪ദേശം ചെയ്തു. ഫുഡ് കോ൪പറേഷൻ ഓഫ് ഇന്ത്യയുടെ പ്രവ൪ത്തനങ്ങൾ ജനോപകാരപ്രദമാണെന്ന് ഉറപ്പാക്കുന്നതിനുള്ള സമിതിയാണിത്. എം.aകെ. രാഘവൻ എം.പിയാണ് ചെയ൪മാൻ.
ഗൾഫിലെ പ്രമുഖ വസ്ത്ര വ്യാപാര ശൃംഖലയായ ഫൈൻ ഫെയ൪ ഗ്രൂപിൻെറ മാനേജിങ് ഡയറക്ടറായ ഇസ്മായിൽ റാവുത്ത൪ നോ൪ക്ക റൂട്ട്സിൻെറ ഡയറക്ട൪ കൂടിയാണ്. കേരളത്തിലെ കാ൪ഷിക മേഖലയിലും സജീവ സാന്നിധ്യമായ അദ്ദേഹത്തിന് കഴിഞ്ഞ വ൪ഷം കേരളത്തിലെ മികച്ച ക൪ഷകനുള്ള ‘പൈനാപ്പിൾ ശ്രീ’ അവാ൪ഡും ലഭിച്ചിരുന്നു.
കേരള സ൪വകലാശാലയിൽ നിന്ന് എൻജിനീയറിങ് ബിരുദം നേടിയ അദ്ദേഹം കോഴിക്കോട് സ൪വകലാശാലയിൽ നിന്ന് എം.ബി.എയും അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിൽ നിന്ന് റീട്ടെയിൽ മാനേജ്മെൻറ് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
എറണാകുളം പ്രവാസി വെൽഫയ൪ അസോസിയേഷൻ , ക൪ഷക സംരക്ഷണ സമിതി ആയവന, റിവ൪ പ്രൊട്ടക്ഷൻ കൗൺസിൽ, ജീവൻ രക്ഷാസമിതി എന്നീ സാമൂഹിക സംഘടനകളുടെ മുഖ്യരക്ഷാധികാരി കൂടിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.