ശമ്പളമില്ലാതെ വലഞ്ഞ തൊഴിലാളികളെ വേനല്‍കാലത്ത് താമസസ്ഥലത്ത് നിന്ന് പുറത്താക്കി

മസ്കത്ത്: ഖുറത്ത് അഞ്ചുമാസമായി ശമ്പളമില്ലാതെയും വിസ പുതുക്കാതെയും ദുരിതത്തിൽ കഴിയുന്ന തൊഴിലാളികളെ കമ്പനി അധികൃത൪ താമസ സ്ഥലത്ത് നിന്ന് പുറത്താക്കിയതായി പരാതി. വെള്ളിയാഴ്ച ഇവ൪ ദുരിതത്തിൽ കഴിയുന്നുവെന്ന് ‘ഗൾഫ് മാധ്യമം’ റിപ്പോ൪ട്ട് ചെയ്തതിന് തൊട്ടുപിന്നാലെയാണ് രാവിലെ11ന്  താമസ സ്ഥലത്തത്തെിയ കമ്പനി പ്രതിനിധികൾ താമസ സ്ഥലത്തേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ച് തൊഴിലാളികളോട് പുറത്ത് പോകാൻ ആവശ്യപ്പെട്ടത്. ജോലി ചെയ്യാത്തതിനാൽ കമ്പനിയൂടെ താമസ സ്ഥലം ഉപയോഗിക്കരുതെന്ന നിലപാടിലായിരുന്നു സ്ഥാപനം.
ചുട്ടപൊള്ളുന്ന വേനലിൽ താമസിക്കാൻ ഇടമില്ലാതായ 15 തൊഴിലാളികൾ ഗത്യന്തരമില്ലാതെ ഇന്ത്യൻ എംബസിയിലത്തെി പരാതിപ്പെട്ടെങ്കിലും കോടതിയിലുള്ള കേസായതിനാൽ ഇടപെടാൻ പറ്റില്ളെന്ന നിലപാടിലായിരുന്നു നയതന്ത്രകാര്യാലയം. എന്നാൽ പ്രവാസി ഹെൽപ് ലൈൻ പ്രവ൪ത്തകരായ കെ. വി. ഉമ൪, സി. പി. ഉമ൪, കെ. മുനീ൪, നജീബ്, ലാഫി എന്നിവ൪ ഇന്ത്യൻ എംബസിയിലത്തെി അധികൃതരുമായി തൊഴിലാളികളുടെ പ്രശ്നം ച൪ച്ച ചെയ്തു. ഇതനുസരിച്ച് കമ്പനിയുമായി ബന്ധപ്പെട്ട എംബസി അധികൃത൪ തൊഴിലാളികൾക്ക് താമസസൗകര്യം നൽകണമെന്ന് ആവശ്യപ്പെട്ടു. പകൻ സമയം ജോലിയില്ലാത്തതിനാൽ എ.സിയും മറ്റ് സൗകര്യവും നൽകാനാവില്ളെന്ന നിലപാടിലായിരുന്നു അവ൪. ച൪ച്ചകൾക്ക് ഒടുവിൽ തൽകാലം താമസസ്ഥലത്ത് തുടരാമെന്ന് കമ്പനി അധികൃത൪ അറിയിച്ചതോടെ തൊഴിലാളികൾ മടങ്ങി.
തൊഴിലാളികളുടെ പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കാൻ എംബസി ഉദ്യോഗസ്ഥ൪ അടുത്ത ദിവസം ലേബ൪ കോടതിയിൽ ഹാജരാവാമെന്നും ഹെൽപ് ലൈൻ പ്രവ൪ത്തക൪ക്ക് ഉറപ്പ് കൊടുത്തു.
തൊഴിലാളികൾക്ക് മറ്റെന്തെങ്കിലും പ്രശ്നമുണ്ടാവുകയാണെങ്കിൽ അത് പരിഹരിക്കാനും സഹായങ്ങൾ എത്തിക്കാനും തങ്ങൾ ഒരുക്കമാണെന്നും പ്രവാസി ഹെൽപ് ലൈൻ പ്രവ൪ത്തക൪ അറിയിച്ചു. ഇതോടെ ശമ്പളവും ഭക്ഷണവും കിട്ടാതെ വിഷമിക്കുന്ന തൊഴിലാളികൾക്ക് നാട്ടിലത്തൊൻ കഴിയുമെന്നുള്ള പ്രതീക്ഷ വ൪ധിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.