സിറ്റി സെന്‍റര്‍ അടച്ചത് സന്ദര്‍ശകരെ നിരാശരാക്കി

ദോഹ: സുരക്ഷാ പരിശോധനയുടെ ഭാഗമായി സിറ്റി സെൻറ൪ അടച്ചിട്ടത് സന്ദ൪ശകരെ നിരാശരാക്കി. സെൻറ൪ അടച്ചത് അറിയാതെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ഇവിടെ നിരവധി പേ൪ എത്തിയിരുന്നു. വില്ളേജിയോ മാൾ ദുരന്തത്തിൻെറ പശ്ചാത്തലത്തിലാണ് രാജ്യത്തെ മുഴുവൻ വ്യാപാര സമുച്ചയങ്ങളിലും സിവിൽ ഡിഫൻസിൻെറ നേതൃത്വത്തിൽ സുരക്ഷാ പരിശോധന നടത്തുന്നത്. വെള്ളിയാഴ്ച രാവിലെയാണ് സിറ്റി സെൻററിലെ സ്ഥാപന ഉടമകൾക്ക് അടച്ചിടാൻ നോട്ടീസ് നൽകിയത്. 48 മണിക്കൂ൪ എന്നാണ് നോട്ടീസിൽ പറയുന്നത്. ഇതനുസരിച്ച് ഇന്ന് രാവിലെയാണ് സെൻറ൪ തുറക്കേണ്ടത്. എന്നാൽ പരിശോധന ഇന്ന് പൂ൪ത്തിയാകുമോയെന്ന് പറയാനാകില്ളെന്നും തുറക്കുന്നത് സംബന്ധിച്ച് അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ളെന്നും സിറ്റി സെൻററിലെ കടയുടമകൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.