വിശ്രമമില്ലാ ജോലി: ഗവര്‍ണര്‍ക്ക് മലയാളിയുടെ പരാതി

ദമ്മാം:  ഹൗസ് ഡ്രൈവ൪ ആയി പതിനെട്ടു മാസം മുമ്പ്  സൗദിയിൽ എത്തിയ മണക്കാട് ബീമ മൻസിൽ സൈനുൽ ആബിദ് (55) തന്നെ വിശ്രമമില്ലാതെ ജോലി ചെയ്യിക്കുന്നു എന്ന പരാതിയുമായി ഗവ൪ണറെ സമീപിച്ചു. സ്പോൺസ൪ സ്ത്രീ ആയതിനാൽ അവരുടെ മൂത്ത മകനാണ് കാര്യങ്ങൾനോക്കുന്നത്. ശമ്പളം 1200 തോതിൽ പതിനാറു മാസത്തോളം കൃത്യമായി കിട്ടിയിരുന്നു. എന്നാൽ ജോലിയിൽ തീരെ വിശ്രമമില്ലാതെ സൈനുൽ ആബ്ദീന് രാപ്പകൾ ജോലി ചെയ്യേണ്ടി വരാറുണ്ട്.  പതിനെട്ടു വ൪ഷത്തോളം കുവൈത്തിൽ ജോലി ചെയ്തതിനുശേഷം നാട്ടിലത്തെിയ ഇദ്ദേഹം കൂലി വേല ചെയ്ത് കഴിഞ്ഞുകൂടുകയായിരുന്നു. ഇത്രയും നാൾ മരുഭൂമിയിൽ അധ്വാനിച്ചിട്ടും കഷ്ടിച്ച് ചെലവ് കഴിഞ്ഞുപോയതല്ലാതെ ഒന്നും മിച്ചം വെക്കാൻ ഈ ഹതഭാഗ്യന് കഴിഞ്ഞില്ല. ഇപ്പോൾ  മൂത്തമകളെ കല്യാണം കഴിപ്പിച്ചുവിട്ട വകയിൽ നല്ളൊരു കടബാധ്യത വന്നപ്പോൾ വീണ്ടും 55 ാം വയസ്സിൽ  പ്രവാസി കുപ്പായം ധരിക്കാൻ നി൪ബന്ധിതനാവുകയായിരുന്നുവെന്ന് ഇയാൾ പറയുന്നു. വിശ്രമമില്ലാത്ത ജോലിക്കൊപ്പം പ്രമേഹം, രക്ത സമ്മ൪ദം,ആസ്ത്മ എന്നിവയും ഇദ്ദേഹത്തെ തള൪ത്തുന്നുണ്ട്. രണ്ടാഴ്ച മുമ്പ് പിതാവ് മരണപ്പെട്ടപ്പോൾ നാട്ടിൽ പോകണമെന്നാവശ്യപ്പെട്ടിട്ടും അയച്ചില്ളെന്നു മാത്രമല്ല, രണ്ടു മാസത്തെ ശമ്പളം പിടിച്ചുവെക്കുകയും ചെയ്തു. ഇതു ചോദിച്ചതിൻെറ പേരിൽ സ്പോൺസറുടെ മകൻ പല പ്രാവശ്യം ശാരീരികമായി ഉപദ്രവിക്കുക കൂടി ചെയ്തപ്പോൾ ഇനിയും സഹിച്ചു പിടിച്ചുനിൽക്കാൻ പറ്റില്ളെന്ന് മനസ്സിലാക്കി. തന്നെ നാട്ടിൽ കയറ്റിവിടാൻ ആവശ്യപ്പെട്ടു. ടിക്കറ്റെടുത്തു വന്നാൽ കയറ്റി വിടാമെന്നറിയിച്ചതു പ്രകാരം ടിക്കറ്റുമായി വന്നപ്പോൾ പാസ്പോ൪ട്ട് നഷ്ടപ്പെട്ടതിനാൽ നാട്ടിലയക്കാൻ സാധിക്കില്ല എന്നാണ് അറിയിച്ചത്. ടിക്കറ്റ് കാൻസൽ ചെയ്തപ്പോൾ പണവും നഷ്ടമായി. സ്പോൺസറുടെ മകൻ ഇയാളെ ശനിയാഴ്ച നാടുകടത്തൽ കേന്ദ്രത്തിൽ ഏൽപിക്കുമെന്നു ഭീഷണിപ്പെടുത്തിയതിനാൽ ഭയന്ന് കെ.ആ൪.ഡബ്ള്യു പ്രവ൪ത്തകനായ ഷാജി വയനാടിൻെറ സഹായം തേടുകയായിരുന്നു. എന്നാൽ ഇത്തരം വിഷയങ്ങളിൽ ഇടപെടാൻപോലും സാമൂഹിക പ്രവ൪ത്തക൪ക്ക് എംബസി അനുമതിപത്രം നൽകാത്തതിനാൽ  ഗവ൪ണറേറ്റിൽ പരാതിപ്പെടുക മാത്രമേ സാധിക്കുമായിരുന്നുള്ളൂ. ഇത്തരത്തിൽ പരാതി നൽകിയില്ളെങ്കിൽ ഹുറൂബാക്കി കളയുമോ എന്നായിരുന്നു ഭയം. ഒന്നും കിട്ടിയില്ളെങ്കിലും ഇദ്ദേഹത്തെ എങ്ങനെയെങ്കിലും നാട്ടിലത്തെിച്ചു തരണമെന്ന ആവശ്യവുമായി ഇയാളുടെ ഭാര്യയും നിരന്തരം ഫോൺ ചെയ്യുന്നതായി ഷാജി പറഞ്ഞു. നിരവധി രോഗങ്ങൾ കൊണ്ടു വലയുന്ന ഇയാളുടെ സ്പോൺസറെ കാര്യം ബോധ്യപ്പെടുത്തി രമ്യമായ രീതിയിൽ  നാട്ടിലയക്കാൻ സാധിക്കുമോ എന്നാണ് ശ്രമിക്കുന്നതെന്ന് ഷാജി വയനാട് പറഞ്ഞു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.