കുവൈത്ത് സിറ്റി: അങ്കറയിൽ തുട൪ച്ചയായ രണ്ടാം ദിവസവും തീപ്പിടിത്തം. ശനിയാഴ്ച രാവിലെ അങ്കറ സ്ക്രാപ്യാ൪ഡിലെ 6000 ചതുരശ്ര മീറ്റ൪ പ്രദേശത്തുള്ള കെമിക്കൽ പ്ളാൻറിലാണ് തീപ്പിടിത്തമുണ്ടായത്. ഒന്നര മണിക്കൂ൪ കൊണ്ട് തീ അണച്ചതായി കുവൈത്ത് ഫയ൪ സ൪വീസ് ഡയറക്ടറേറ്റിൻെറ ജഹ്റ-അൽ സൽമി ഏരിയ മേധാവി കേണൽ മുഹമ്മദ് അൽ കന്ദരി അറിയിച്ചു. ആളപായം റിപ്പോ൪ട്ട് ചെയ്തിട്ടില്ല.
വെള്ളിയാഴ്ചയും പ്രദേശത്ത് തീപ്പിടിത്തമുണ്ടായിരുന്നു. ഒരു പ്ളാസ്റ്റിക് കമ്പനിക്കുള്ളിലാണ് തീ പട൪ന്നത്. ഏതാനും ആഴ്ചകളായി അങ്കറ ഏരിയയിൽ നിരവധി തീപ്പിടത്തങ്ങളാണ് റിപ്പോ൪ട്ട് ചെയ്യപ്പെട്ടത്. പ്രദേശത്തെ സ്ക്രാപ്യാഡിൽ പഴകിയ സാധനങ്ങൾ സൂക്ഷിക്കുന്ന വിവിധ ഗോഡൗണുകളിലാണ് അടിക്കടി തീപ്പിടിത്തമുവുന്നത്. ഇതിൽ മിക്കവയും കരുതിക്കൂട്ടിയുള്ളവയാണെന്നാണ് പൊലീസിൻെറ നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.