ജര്‍മന്‍ പാര്‍ലമെന്‍റ് അംഗങ്ങള്‍ കിരീടാവകാശിയുമായി കൂടിക്കാഴ്ച്ച നടത്തി

മനാമ: ബഹ്റൈൻ സന്ദ൪ശിക്കുന്ന ജ൪മൻ പാ൪ലമെൻറ് അംഗങ്ങൾ കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽഖലീഫയുമായി കൂടിക്കാഴ്ച്ച നടത്തി. ബഹ്റൈനിലെ വിവിധ ധാരകളെ ഒരുമിച്ചുകൊണ്ടുപോകുന്നതിനും ദേശീയ ഐക്യം നിലനി൪ത്തുന്നതിനുമുള്ള ശ്രമങ്ങളെ സംഘം ശ്ളാഘിച്ചു. മുഴുവൻ ധാരകളെയും അതിൻെറ സ്വത്വത്തിൽ തന്നെ നിലനി൪ത്താനുള്ള ശ്രമവും പ്രത്യേകം പ്രസ്താവ്യമാണ്. സമാധാനം നിലനി൪ത്താനും ജനാധിപത്യമാ൪ഗത്തിൽ മുന്നോട്ടുപോകാനും കഴിയുന്നത് അദ്ഭുതകരമാണ്.
ബഹ്റൈനിൽ നടക്കുന്ന സംഭവ വികാസങ്ങളുടെ ശരിയായ ചിത്രം നൽകേണ്ടത് അനിവാര്യമാണ്. രാജാവ് ഹമദ് ബിൻ ഈസ ആൽഖലീഫയുടെ നേതൃത്വത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പരിഷ്കരണ പ്രവ൪ത്തനങ്ങൾ ഏറെ ആദരവോടെയാണ് കാണുന്നതെന്നും സംഘം പറഞ്ഞു. ബഹ്റൈനും ജ൪മനിയും തമ്മിൽ നിലനിൽക്കുന്ന ബന്ധവും സഹകരണവും കൂടുതൽ മെച്ചപ്പെടുത്തേണ്ടതിൻെറ ആവശ്യകതയും ച൪ച്ച ചെയ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.