മനാമ: ബി.ഐ.സി.ഐ നി൪ദേശിച്ച നഷ്ടപരിഹാരം നൽകുന്നതിന് മന്ത്രിസഭ അംഗീകാരം നൽകി. രാജ്യത്തുണ്ടായ സംഭവ വികാസങ്ങളിൽ ഇരകളായവ൪ക്കാണ് നഷ്ട പരിഹാരം നൽകണമെന്ന് ബി.ഐ.സി.ഐ നി൪ദേശിച്ചിരുന്നത്. ഉപപ്രധാനമന്ത്രി ശെശഖ് മുഹമ്മദ് ബിൻ മുബാറക് ആൽഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിൽ ചേ൪ന്ന മന്ത്രിസഭാ യോഗമാണ് നഷ്ടപരിഹാരം നൽകുന്നതിന് അംഗീകാരം നൽകിയത്.
ബി.ഐ.സി.ഐ റിപ്പോ൪ട്ടിൻെറ വെളിച്ചത്തിൽ നഷ്ട പരിഹാരം നൽകാനുള്ള നി൪ദേശം പരിഗണിക്കുകയും അതിനുള്ള തുട൪പ്രവ൪ത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയുമാണ്. നീതിന്യായ-ഇസ്ലാമിക കാര്യ-ഔാഫ് മന്ത്രാലയത്തോട് നഷ്ടപരിഹാരം നൽകുന്ന വിഷയത്തിൽ ബി.ഐ.സി.ഐ നി൪ദേശം നടപ്പാക്കാൻ ഉപപ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ മന്ത്രാലയം സ്വീകരിച്ചുകൊണ്ടിരിക്കുന്ന നടപടികൾ സംബന്ധിച്ച് മന്ത്രി വിശദീകരണം നൽകി. പു൪ണമായ അ൪ഥത്തിൽ നി൪ദേശം നടപ്പാക്കാനാണ് മന്ത്രാലയം ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. മരണപ്പെട്ട 17 പേരുടെ വിഷയത്തിൽ ആദ്യഘട്ടമെന്ന നിലയിൽ നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. 2.2 മില്യൻ ദിനാറാണ് ഇതിനായി നീക്കിവെച്ചിട്ടുള്ളത്.
മുൻഗണനാക്രമമനുസരിച്ച് ബാക്കി വിഷയങ്ങളിലൂം നഷ്ട പരിഹാരം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കും. വിവിധ വ്യക്തികളുടെ പേരിലുള്ള സിവിൽ, ക്രിമിനൽ കേസുകളിൽ നഷ്ടപരിഹാരം നൽകുന്ന വിഷയത്തിൽ പ്രശ്നമുണ്ടാവുകയില്ലെന്നാണ് നേരത്തെ തന്നെയുള്ള തീരുമാനം. രാജ്യത്തെ ചില ഹൈവേകളിൽ രൂപപ്പെട്ട ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാൻ ട്രാഫിക് വിഭാഗത്തോട് മന്ത്രിസഭ ആവശ്യപ്പെട്ടു. വിവിധ പദ്ധതികൾ നടപ്പിൽ വരുത്തുമ്പോൾ അഭിമുഖീകരിക്കുന്ന പ്രയാസങ്ങൾ ജനങ്ങൾക്ക് ലഘൂകരിക്കാൻ ബദൽ മാ൪ഗങ്ങൾ തേടണമെന്നും നി൪ദേശമുണ്ട്. വിദേശ തൊഴിലാളികൾക്ക് ഏ൪പ്പെടുത്തിയിട്ടുള്ള വൈദ്യ പരിശോധന നടക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. വൈദ്യ പരിശോധന പൂ൪ത്തിയായാൽ മാത്രമേ ലേബ൪ പെ൪മിറ്റ് അനുവദിക്കുകയുള്ളൂ.
സാംക്രമിക രോഗങ്ങളിൽനിന്ന് മുക്തമായവ൪ക്ക് മാത്രമേ രാജ്യത്ത് സ്ഥിര താമസത്തിന് അനുമതി നൽകൂവെന്നാണ് നിയമം. പ്രത്യേക പരിചരണം ആവശ്യമുള്ള വ്യക്തികൾക്ക് കൂടുതൽ സഹായങ്ങൾ നൽകുന്നതിനും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സാമൂഹിക ക്ഷേമകാര്യ മന്ത്രാലയത്തെ മന്ത്രിസഭ ചുമതലപ്പെടുത്തി. പരിസ്ഥിതിക്ക് ദോഷം വരാത്തതും സ്ഥിര വികസനം ലക്ഷ്യം വെക്കുന്നതുമായ പദ്ധതികൾ ആവിഷ്കരിക്കാൻ യു.എന്നുമായി സഹഹകരിക്കുന്നതിന് ധാരണയായി. ഇതുമായി ബന്ധപ്പെട്ട യൂ.എന്നിൻെറ പ്രത്യേക സമ്മേളനത്തിൽ ബഹ്റൈൻ സാന്നിധ്യമുണ്ടാവുകയും ആശയം പങ്കുവെക്കുകയും ചെയ്യും.
ഈ മാസം 20 മുതൽ 22 വരെയാണ് സമ്മേളനം നടക്കുക. പാ൪ലമെൻറ് മുന്നോട്ടുവെച്ച നാല് നി൪ദേശങ്ങളും മന്ത്രിസഭ ച൪ച്ച ചെയ്യുകയും അനുകൂല തീരുമാനമെടുക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.