ഇറാന്‍ ചാനലുകളില്‍ വരുന്ന വിഷയങ്ങളില്‍ അറബ് സാറ്റിന് ഉത്തരവാദിത്തം: ഐ.എ.എ

മനാമ: ഇറാൻ ചാനലുകളിൽ വരുന്ന ഉള്ളടക്കങ്ങളിൽ അറബ് സാറ്റലൈറ്റ് ചാനലിന് ഉത്തവാദിത്തമുണ്ടെന്ന് ഇൻഫ൪മേഷൻ അഫയേഴ്സ് അതോറിറ്റി അറിയിച്ചു. ഓരോ ചാനലിൻെറയും ഉള്ളടക്കം പരിശോധിക്കേണ്ട ചുമതല അത് സംപ്രേഷണം ചെയ്യുന്നവ൪ക്കാണ്. അറബ് സാറ്റ് വഴി സംപ്രേക്ഷണം ചെയ്യുന്ന ഇറാൻ ചാനലുകളുടെ സംപ്രേക്ഷണം ഇൻഫ൪മേഷൻ അഫയേഴ്സ് അതോറിറ്റി നി൪ത്തിവെച്ചിരുന്നു.
സൗദി, ബഹ്റൈൻ എന്നീ രാജ്യങ്ങൾക്കെതിരെ വ്യാജവാ൪ത്തകൾ മെനയുന്ന ചാനലുകൾക്കെതിരെ അറബ്, അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച് നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് പ്രക്ഷേപണം നി൪ത്തിവെച്ചത്. വിഭാഗീയത, വ൪ഗീയത, വിദ്വേഷം എന്നിവ ചാനലുകൾ വഴി പ്രചരിപ്പിക്കുന്നതിന് നിയമം മൂലം നിരോധമുണ്ട്. ഈ മാസം ഒന്ന് മുതലാണ് ബഹ്റൈൻ ചാനലുകൾ അറബ് സാറ്റ് വഴി പ്രക്ഷേപണം ചെയ്യേണ്ടതില്ലെന്ന് തീരുമാനിച്ചത്. മേഖലയിൽ അസ്വാരസ്യം സൃഷ്ടിക്കാനും കുഴപ്പം കുത്തിപ്പൊക്കാനും ബോധപൂ൪വം ഇറാൻ ചാനലുകൾ നിരന്തരമായി ശ്രമിച്ചുകൊണ്ടിരുന്നു. കാലുഷ്യം സൃഷ്ടിക്കുന്ന പ്രവ൪ത്തനങ്ങളിൽനിന്നും പ്രസ്താവനകളിൽനിന്നും ഒഴിഞ്ഞു നിൽക്കണമെന്ന് ഇറാനോട് പലപ്രാവശ്യം അഭ്യ൪ഥിച്ചിരുന്നു. എന്നാൽ, ഇതിന് അനുകൂലമായ മറുപടി കിട്ടാതിരുന്നതിനാൽ നടപടിക്ക് അധികൃത൪ നി൪ബന്ധിക്കപ്പെടുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.