പത്ത് ആംബുലന്‍സ് സ്റ്റേഷനുകള്‍ കൂടി സ്ഥാപിക്കുന്നു

കുവൈത്ത് സിറ്റി: രാജ്യത്തെ അടിയന്തര ചികിത്സാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിൻെറ ഭാഗമായി വിവിധ ഭാഗങ്ങളിലായി പത്ത് ആംബുലൻസ് സ്റ്റേഷനുകൾ കൂടി സ്ഥാപിക്കുന്നു. ആരോഗ്യ മന്ത്രായത്തിലെ അടിയന്തര ചികിത്സാ വിഭാഗം മേധാവി ഡോ. ഫൈസൽ അൽ ഗാനിം ആണ് ഇക്കാര്യം അറിയിച്ചത്.
നിലവിൽ രാജ്യത്ത് 34 ആംബുലൻസ് സ്റ്റേഷനുകളുണ്ട്. ഇതിന് പുറമെയാണ് പത്തെണ്ണം കൂടി നി൪മിക്കുന്നത്. അൽ സബാഹ് ആരോഗ്യ മേഖല, സാൽമിയ, ഹവല്ലി എന്നിവിടങ്ങളിലാണ് മൂന്നെണ്ണം പണിയുക. ബാക്കി സ്ഥലങ്ങൾ ഉടൻ തീരുമാനിക്കും. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും മികച്ച ചികിത്സ വേഗത്തിൽ ലഭ്യമാക്കുകയാണ് ആരോഗ്യ മന്ത്രാലയത്തിൻെറ ലക്ഷ്യമെന്നും അതിൻെറ ഭാഗമായാണ് ഈ സംരംഭമെന്നും ഫൈസൽ അൽ ഗാനിം പറഞ്ഞു. ആധുനിക രീതിയിലുള്ള അടിയന്തര ചികിത്സാ സംവിധാനങ്ങളും ഉപകരണങ്ങളും വാഹനങ്ങളുമാണ് ആംബുലൻസ് സ്റ്റേഷനുകളിലുണ്ടാവുക. ജീവനക്കാ൪ ഏത് അടിയന്തര സാഹചര്യവും നേരിടാൻ പരിശീലനം ലഭിച്ചവരായിരിക്കും. പുതിയ സ്റ്റേഷനുകളിൽ വനിതാ ജീവനക്കാരെയും നിയമിക്കുമെന്നും അൽ ഗാനിം വ്യക്തമാക്കി. ആംബുലൻസ് സ്റ്റേഷനുകളിലെ ജീവനക്കാരുടേത് സുപ്രധാന ദൗത്യമാണെന്നും അതുകൊണ്ടുതന്നെ അവരുടെ ശമ്പളവും ആനുകൂല്യങ്ങളും വ൪ധിപ്പിക്കാൻ വേണ്ട നടപടികൾ മന്ത്രാലയം തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.