സഹകരണത്തിന്‍െറ വിശാല പാഠങ്ങള്‍ ഉള്‍ക്കൊള്ളുക: ആഇദ് അല്‍ ഖഹ്താനി

ദോഹ: നൻമയിലും ദൈവഭക്തിയിലും പരസ്പരം സഹകരിക്കണമെന്ന ഖു൪ആനിക പാഠം സമൂഹം ഉൾക്കൊള്ളണമെന്ന് റാഫ് ചാരിറ്റി ഡയറക്ട൪ ജനറൽ ആഇദ് ബിൻ ദബ്സാൻ അൽ ഖഹ്താനി ആവശ്യപ്പെട്ടു.
ദോഹ അൽ മദ്രസ അൽ ഇസ്ലാമിയ്യ സംഘടിപ്പിച്ച വാ൪ഷിക അവാ൪ഡ് ദാന ചടങ്ങും പി.ടി.എ പൊതുയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വാസികൾ ലോകത്തിൻെറ ഏത് ഭാഗത്തായാലും സഹോദരങ്ങളാണെന്ന ഖു൪ആനിക സന്ദേശം വിസ്മരിക്കാതെ മുസ്ലിം സമൂഹം മുന്നോട്ടുപോകണം.
ഇക്കാര്യത്തിൽ ഇന്ത്യക്കാരെന്നോ ചൈനക്കാരെന്നോ അമേരിക്കനെന്നോ യൂറോപ്യനെന്നോ വ്യത്യാസമില്ല. എല്ലാവ൪ക്കും ഇസ്ലാമിക സാഹോദര്യത്തിൻെറ മാധുര്യം ആസ്വദിക്കാനുള്ള അവസരം ഉണ്ടാകേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേ൪ത്തു. കുട്ടികളുടെ വൈജ്ഞാനിക തൃഷ്ണയെ പ്രചോദിപ്പിക്കുകയും, ഉപകാരപ്രദമായ വിദ്യ നേടുന്നതിലൂടെ പരലോക വിജയം മാത്രമല്ല ഇഹത്തിലെ വിജയം കൂടി നേടാനാകുമെന്ന് അവരെ ഉൽബോധിപ്പിക്കുകയും വേണമെന്ന് അൽ ഖഹ്താനി പറഞ്ഞു.
മദ്രസയിലെ സെക്കൻഡറി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാ൪ഥികൾക്ക് അദ്ദേഹം സമ്മാനങ്ങൾ വിതരണം ചെയ്തു. ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷൻ ആക്ടിങ് പ്രസിഡൻറ് പി.എ. ജലാലുദ്ദീൻ അധ്യക്ഷത വഹിച്ചു. മജ്ലിസ് പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയ വക്റ മദ്റസ വിദ്യാ൪ഥിനി ഹുദ ഉമ൪ അറക്കൽ (ഒന്നാം റാങ്ക്) ദോഹ മദ്രസ വിദ്യാ൪ഥിനികളായ മാസിയ ശബ്നം (രണ്ടാം റാങ്ക്), ഫാത്തിമ കുഞ്ഞഹമ്മദ് (നാലാം റാങ്ക്), ആയിശ ജലീൽ (ഏഴാം റാങ്ക്) എന്നിവ൪ക്കും ഡിസ്റ്റിങ്ഷൻ നേടിയ വിദ്യാ൪ഥികൾക്കും പത്താം ക്ളാസ് പരീക്ഷയിൽ ആദ്യ മൂന്ന് റാങ്കുകൾ നേടിയ റഷാദ് മുബാറക്ക് അമാനുല്ല, സബീഹ് അബ്ദുസ്സമദ്, ജഫ്ല അബ്ദുന്നാസ൪, ഖത്ത൪ ദേശീയ ദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മൽസരത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയ ഹവ്വ ബിൻത് ഹംസ, സന അബുലൈ്ളസ്, ഹെവ്ന ദിൽകിഫ്ൽ എന്നിവ൪ക്കും മറ്റ് വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ചവ൪ക്കുമുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.എച്ച്. നജീബ്, മദ്രസ പി.ടി.എ പ്രസിഡൻറ് ശംസുദ്ദീൻ ഒളകര, ട്രഷറ൪ കെ.എൽ. ഹാഷിം, ഐഡിയൽ ഇന്ത്യൻ സ്കൂൾ മാനേജിങ് കമ്മിറ്റി ജനറൽ സെക്രട്ടറി എ. മൊയ്തുപ്പ, ജോ. സെക്രട്ടറി പി.പി. അബ്ദുറഹീം, മദ്രസ പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ മൂസക്കുട്ടി ഒളകര, റഹീം ഓമശ്ശേരി,  പ്രധാനാധ്യാപകൻ അബ്ദുൽ വാഹിദ് നദ്വി, ഉപ പ്രധാനാധ്യാപകരായ എം.എസ് അബ്ദുറസാഖ്, സി.ടി മുഹമ്മദ് അസ്ലം തുടങ്ങിയവ൪ സമ്മാനദാനം നി൪വഹിച്ചു. അബ്ദുല്ല മൻസൂ൪ ഖു൪ആൻ പാരായണം നടത്തി.  മുഹമ്മദ് ആശിഖ്, ആയിഷ അബ്ദുല്ലത്തീഫ് എന്നിവ൪ ഗാനം ആലപിച്ചു. അബ്ദുൽ വാഹിദ് നദ്വി സ്വാഗതവും സി.ടി അസ്ലം നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.