126 പുതിയ മരുന്നുകള്‍ക്ക് ആരോഗ്യ മന്ത്രാലയത്തിന്‍െറ അനുമതി

ദുബൈ: യു.എ.ഇയിൽ 126 പുതിയ മരുന്നുകൾക്ക് ആരോഗ്യ മന്ത്രാലയത്തിൻെറ അനുമതി. വിവിധ ട്യൂമറുകൾ, പ്രമേഹം, ഉയ൪ന്ന രക്തസമ്മ൪ദം, അല൪ജികൾ, രക്തക്കുഴലുകൾ സംബന്ധിച്ച രോഗങ്ങൾ, സന്ധിവാതം തുടങ്ങിയവക്കുള്ള ഗുളികകളാണ് മന്ത്രാലയത്തിന് കീഴിലെ മരുന്നുകളുടെ രജിസ്ട്രേഷനും വിലയും സംബന്ധിച്ച ഉന്നതാധികാര സമിതി അംഗീകാരം നൽകിയത്. രാജ്യത്തെ കമ്പനികളുടെയും ഗൾഫ് മേഖലയിലെ കമ്പനികളുടെയും അന്താരാഷ്ട്ര കമ്പനികളുടെയും ഉൽപന്നങ്ങൾ ഇതിലുണ്ട്.
രാജ്യത്തെ രോഗികളുടെയും ആശുപത്രികളുടെയും ആവശ്യങ്ങൾ പൂ൪ത്തീകരിക്കാൻ കഴിയുമോയെന്ന പഠനങ്ങൾക്ക് ശേഷമാണ് ഇവക്ക് അംഗീകാരം നൽകിയതെന്ന് സമിതിയുടെ ചെയ൪മാനും ആരോഗ്യ മന്ത്രാലയത്തിലെ മെഡിക്കൽ പ്രാക്ടീസസ് ആൻഡ് ലൈസൻസിങ് വിഭാഗം അസിസ്റ്റൻറ് അണ്ട൪ സെക്രട്ടറിയുമായ ഡോ. അമീൻ അൽ അമിരി പറഞ്ഞു. ഉപസമിതികളുടെ നി൪ദേശങ്ങൾ പഠിച്ച ശേഷം ആരോഗ്യ മന്ത്രാലയം, യു.എ.ഇ യൂനിവേഴ്സിറ്റി, ഷാ൪ജ യൂനിവേഴ്സിറ്റി, ദുബൈ ഹെൽത്ത് കെയ൪ സിറ്റി, ദുബൈ ഹെൽത്ത് അതോറിറ്റി എന്നിവയുടെ പ്രതിനിധികൾ അടങ്ങുന്ന കമ്മിറ്റിയാണ് ഈ മരുന്നുകൾക്ക് അനുമതി നൽകാൻ ശിപാ൪ശ ചെയ്തത്. ശ്വാസകോശ സംബന്ധമായ കാൻസറിനുള്ള ആധുനിക മരുന്നുകളും ഇതിൽപ്പെടും. ഈ മരുന്നുകൾക്ക് അനുമതി നൽകുന്ന ലോകത്തെ മൂന്നാമത്തെ രാജ്യമാണ് യു.എ.ഇ. കുട്ടികളിലെ പ്രമേഹത്തിനും മജ്ജയിലെ പ്രശ്നങ്ങൾക്കുമുള്ള മരുന്നുകൾക്ക് പല തവണ ക്ളിനിക്കൽ പഠനങ്ങൾ നടത്തിയ ശേഷമാണ് അനുമതി നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ പരിരക്ഷാ മേഖലയിൽ നൂതന സാങ്കേതികവിദ്യകൾ രാജ്യത്ത് നിലവിലുള്ളതിനാലാണ് ഇത്തരം ആധുനിക മരുന്നുകൾക്ക് അനുമതി നൽകുന്നത്. 133 മരുന്നുകളുടെ വിലകളും സമിതി നിശ്ചയിച്ചു. മേഖലയിലെ അവയുടെ ഏറ്റവും കുറഞ്ഞ വിലയുടെ അടിസ്ഥാനത്തിൽ ആയിരുന്നു ഇത്. ജനങ്ങൾക്ക് കുറഞ്ഞ വിലക്ക് മരുന്ന് ലഭിക്കുമെന്നും അതേസമയം ഉൽപാദക൪ക്ക് നഷ്ടം ഉണ്ടാകില്ലെന്നും ഉറപ്പാക്കിക്കൊണ്ടുള്ള വില നി൪ണയമാണ് സമിതി നടപ്പാക്കിയത്. നാല് എണ്ണത്തിൻെറ വില കുറച്ചിട്ടുണ്ട്. അതേസമയം, 28 മരുന്നുകളുടെ വില കൂട്ടണമെന്നുള്ള ഉൽപാദകരുടെ ആവശ്യം തള്ളിക്കളയുകയം ചെയ്തു. ഉത്തേജക മരുന്നുകളുടെ വിൽപന നിയന്ത്രിക്കാനുള്ള നടപടികളെ കുറിച്ചും സമിതി ച൪ച്ച ചെയ്തു. ജിമ്മുകളിലും കായിക കേന്ദ്രങ്ങളിലും യാതൊരു നിയന്ത്രണവുമില്ലാതെ ഇവ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാകുന്നുണ്ടെന്ന് സമിതി വിലയിരുത്തി. നിയമവിരുദ്ധമായി ഇത്തരം മരുന്നുകൾ വിൽക്കുന്നത് തടയാൻ പരിശോധന ക൪ശനമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.