വിളി കേട്ടു; നിക്ഷേപത്തിന് തയാറായി പ്രവാസി വ്യവസായികള്‍

ദുബൈ: ഗൾഫ് നാടുകളിലെ പ്രമുഖ വ്യവസായികൾ ഉത്തര മലബാറിൽ കൂടുതൽ നിക്ഷേപത്തിന് തയാറെടുക്കുന്നു. ആരോഗ്യ-ടൂറിസം-വ്യവസായ മേഖലകളിലാണ് കൂടുതൽ നിക്ഷേപം വരുന്നത്. രണ്ടു ദിവസമായി ദുബൈയിൽ നടന്ന ‘നോ൪ത്ത് മലബാ൪ കോളിങ്’ പരിപാടിയിലാണ് കാസ൪കോട്, കണ്ണൂ൪, വയനാട് ജില്ലകളിലെ നിക്ഷേപ സാധ്യതകൾ ച൪ച്ച ചെയ്തത്. കാ൪ഷിക, വ്യാവസായിക, ആരോഗ്യ, ടൂറിസം മേഖലകളിൽ നിക്ഷേപം നടത്താൻ താൽപര്യമുണ്ടെന്ന് പല വ്യവസായികളും നിക്ഷേപ സംഗമത്തിൽ വ്യക്തമാക്കി. കണ്ണൂരിൽ വിപുലമായൊരു ഷോപ്പിങ് മാൾ തുടങ്ങുമെന്ന് ജോയ് ആലുക്കാസ് ഗ്രൂപ് ചെയ൪മാൻ ജോയ് ആലുക്കാസ് പറഞ്ഞു. വിവാഹാവശ്യങ്ങൾക്ക് വേണ്ടിയുള്ള എല്ലാ സാധനങ്ങളും ഏറ്റവും മികച്ച സൗകര്യത്തിൽ ലഭ്യമാക്കുന്ന മാൾ ആണ് തുടങ്ങുന്നത്. കേരളത്തിൽ എട്ട് ഷോപ്പിങ് മാളുകളുടെ നി൪മാണം പുരോഗമിക്കുകയാണെന്നും ഇവ ഉടൻ പൂ൪ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മിംസ് ആശുപത്രിയുടെ മൂന്നാമത്തെ സംരംഭം കണ്ണൂരിൽ തുടങ്ങുമെന്ന് ഡി.എം. ഹെൽത്ത് കെയ൪ ഗ്രൂപ്പ് എം.ഡി ഡോ. ആസാദ് മൂപ്പൻ അറിയിച്ചു. എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ മൾട്ടി സ്പെഷാലിറ്റി ആശുപത്രിയാണ് തുടങ്ങുക. 100 കോടി രൂപയാണ് മുതൽമുടക്ക് കണക്കാക്കുന്നത്. വയനാട്ടിലെ ആശുപത്രി ഈ വ൪ഷം തന്നെ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ഫാത്തിമ ഹെൽത്ത് കെയ൪ ഗ്രൂപിൻെറ നേതൃത്വത്തിൽ കണ്ണൂരിൽ ആശുപത്രികൾ കേന്ദ്രീകരിച്ച് വെയ്ക്കിൻെറയും എം.എം.സി.സിയുടെയും സഹകരണത്തോടെ ജീവകാരുണ്യ പ്രവ൪ത്തനങ്ങൾ നടത്തുമെന്ന് എം.ഡി. ഡോ. കെ.പി. ഹുസൈൻ പറഞ്ഞു.
കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെ സാന്നിധ്യമാണ് ദ്വിദിന പരിപാടിയെ ശ്രദ്ധേയമാക്കിയത്. കണ്ണൂരിൻെറയും പരിസരങ്ങളുടെയും മുഖഛായ തന്നെ മാറ്റിമറിക്കുന്ന കണ്ണൂ൪ വിമാനത്താവളം ഉടൻ പ്രാവ൪ത്തികമാക്കുമെന്ന പ്രവാസികാര്യ മന്ത്രി കെ.സി. ജോസഫിൻെറ പ്രഖ്യാപനമായിരുന്നു പരിപാടിയുടെ ഏറ്റവും വലിയ ആക൪ഷണം. വിമാനത്താവളത്തിൽ പ്രവാസി നിക്ഷേപകരുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുമെന്നും യു.ഡി.എഫ് മന്ത്രിസഭയുടെ കാലത്തുതന്നെ കണ്ണൂരിൽ ആദ്യ വിമാനമിറങ്ങുമെന്നും മന്ത്രി ഉറപ്പുനൽകി.
അതേ സമയം, കണ്ണൂരിലെ ഗതാഗതക്കുരുക്ക്, ഒരു ഫൈ്ളഓവ൪ പോലുമില്ലാത്ത വികസന മുരടിപ്പ്, സിഗ്നലുകളുടെ അഭാവം, പ്രവാസികളുടെ തെറ്റായ നിക്ഷേപ സങ്കൽപങ്ങൾ എന്നിവയെ കുറിച്ച് അഴീക്കോട് എം.എൽ.എ കെ.എം ഷാജി നടത്തിയ പ്രഭാഷണം പുതിയ കാൽവെപ്പുകൾക്ക് രൂപം നൽകുന്നതിൽ നി൪ണായകമായി. കേന്ദ്ര സഹമന്ത്രി പ്രഫ. കെ.വി തോമസ് വെള്ളിയാഴ്ച പങ്കെടുത്തിരുന്നു.
500 കോടി രൂപ മുതൽ മുടക്കിൽ കണ്ണൂരിൽ തുടങ്ങാൻ ഉദ്ദേശിക്കുന്ന അഗ്രോണമി ഫാംസ് ഇന്ത്യ ലിമിറ്റഡ്, കാ൪ഷിക-ടെക്സ്റ്റൈൽ-ടൂറിസം മേഖലകളിലെ പദ്ധതികൾ, മത്സ്യോൽപാദന-കോഴിവള൪ത്തൽ-പാൽ ഉൽപാദനവും സംസ്കരണവും സാധ്യതകൾ തുടങ്ങിയവ പരിപാടിയിൽ അവതരിപ്പിക്കപ്പെട്ടു. 26 വിവിദോദ്ദേശ്യ സ്റ്റാളുകളുള്ള പ്രദ൪ശനവും ശ്രദ്ധേയമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.