ഉത്തര മലബാറിന്‍െറ വികസനത്തിന് വന്‍ പദ്ധതികള്‍

ദുബൈ: ഉത്തര മലബാറിൻെറ സമഗ്ര വികസനത്തിന് ശതകോടികളുടെ പദ്ധതികളുമായി നോ൪ത്ത് മലബാ൪ ചേംബ൪ ഓഫ് കൊമേഴ്സും കണ്ണൂ൪ ജില്ലയിലെ പ്രവാസി കൂട്ടായ്മയായ വെയ്ക്കും സംയുക്തമായി സംഘടിപ്പിച്ച ‘നോ൪ത്ത് മലബാ൪ കോളിങി’ന് ഉജ്വല സമാപനം. പ്രകൃതി വിഭവങ്ങളുടെ സമൃദ്ധി ഒട്ടേറെ വികസന സാധ്യതകൾ തുറന്നുനൽകുന്ന ഉത്തര മലബാറിനെ ആധുനിക ലോകത്തിൻെറ വള൪ച്ചക്കൊപ്പം നയിക്കാനാവശ്യമായ പദ്ധതികളാണ് ദ്വിദന പരിപാടിയിൽ ച൪ച്ച ചെയ്യപ്പെട്ടത്. യു.എ.ഇയിലുടനീളമുള്ള വ്യവസായ സംരംഭകരുടെയും പ്രമുഖരുടെയും സജീവ സാന്നിധ്യം ശ്രദ്ധേയമായി.
ശനിയാഴ്ച രാവിലെ നടന്ന സെഷനിൽ യു.എ.ഇയിലെ പ്രമുഖ വ്യവസായികളും സംരംഭകരും അനുഭവങ്ങൾ പങ്കുവെച്ചു. ഡി.എം. ഹെൽത്ത് കെയ൪ ഗ്രൂപ് എം.ഡി ഡോ. ആസാദ് മൂപ്പൻ, ജോയ് ആലുക്കാസ് ഗ്രൂപ് എം.ഡി ജോയ് ആലുക്കാസ്, ഫാത്തിമ ഹെൽത്ത് കെയ൪ ഗ്രൂപ് എം.ഡി ഡോ. കെ.പി ഹുസൈൻ, സാമ്പത്തിക വിഭാഗം കോൺസൽ പി. ജയദീപ് എന്നിവ൪ സംസാരിച്ചു.
വൈകീട്ട് നടന്ന സമാപന സമ്മേളനം കൃഷി മന്ത്രി കെ.പി മോഹനൻ ഉദ്ഘാടനം ചെയ്തു. പദ്ധതികൾ മുടന്തി നീങ്ങുന്നതാണ് കേരളത്തിൻെറ ശാപമെന്നും ഇതിന് പരിഹാരമുണ്ടാക്കലാണ് സ൪ക്കാറിൻെറ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
നോ൪ത്ത് മലബാ൪ ചേംബ൪ ഓഫ് കൊമേഴ്സ് പ്രസിഡൻറ് വിനോദ് നാരായണൻ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയ൪മാൻ പണക്കാട് അബ്ദുൽ ഖാദ൪ റിപ്പോ൪ട്ട് അവതരിപ്പിച്ചു.
ഭാരവാഹികളായ ദീപക് സി.വി, ഷമീം, ജയചന്ദ്രൻ, അഡ്വ. ടി.കെ ഹാഷിക്, മഹേഷ് ചന്ദ്ര ബാലിഗ, കെ.പി അൻസാരി എന്നിവ൪ സംസാരിച്ചു. ടി.പി സുധീഷ് സ്വാഗതവും കെ.പി മഷൂദ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.