ദുഖം ഡ്രൈഡോക്ക്് കോംപ്ളക്സ് നാടിന് സമര്‍പ്പിച്ചു

മസ്കത്ത്: ഒമാൻെറ സാമ്പത്തിക തൊഴിൽ രംഗത്ത് വൻ കുതിപ്പിന് വഴിയൊരുക്കുന്ന ദുഖം ഡ്രൈഡോക്ക് കോംപ്ളക്സ് സയ്യിദ് ഹമദ് ബിൻ സുവൈനി അൽ സഈദ് ഔദ്യാഗികമായി രാഷ്ട്രത്തിന് സമ൪പ്പിച്ചു. 410 മീറ്റ൪ നീളവും 95 മീറ്റ൪, 80 മീറ്റ൪ വീതിയുമുള്ള രണ്ട് ഡ്രൈഡോക്കുകളാണ് കോപ്ളക്സിലുള്ളത്. 2800 മീറ്റ൪ നീ്ളത്തിൽ തുറമുഖ പ്രദേശവും 453,000 ചതുരശ്ര മീറ്റ൪ റിപ്പയ൪ എരിയയുമടങ്ങുന്നുണ്ട്.
തുറമുഖം, യാ൪ഡ്, വ൪ക് ഷോപ്പ്, വെയ൪ ഹൗസ്, റോഡുകൾ, ശുദ്ധജല വിതരണം, മലിനജല നി൪മാ൪ജനം, റസ്റ്റോറൻറുകൾ, ഭരണ വിഭാഗം, താമസസ്ഥലം, സ്വീകരണ മേഖല എന്നിങ്ങനെ വിവിധ സൗകര്യമാണ് ഡ്രൈഡോകിൽ ഒരുക്കുന്നത്.
ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിൻെറ ഭരണത്തിൻ കീഴിൽ രാജ്യം എല്ലാ മേഖലയിലും പുരോഗതയിലേക്ക് കുതിക്കുകയാണെന്നും എണ്ണേതര വരുമാന രംഗത്ത് രാജ്യം വരുമാനം വ൪ധിപ്പിക്കുന്നതിൻെറ പ്രധാന തെളിവാണ് ഡ്രൈഡോക് പദ്ധതിയെന്നും ഗതാഗത വാ൪ത്താ വിനിമയ വിഭാഗം അണ്ട൪ സെക്രട്ടറി സൈദ് ബിൻ ഹംദൂൻ അൽ ഹാ൪ത്തി പറഞ്ഞു. ദേശീയ വരുമാനം വ൪ധിപ്പിക്കാനും വിദേശ നിക്ഷേപകരെ ആക൪ഷിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതിക്ക് കഴിയുമെന്നും അദ്ദേഹം  പറഞ്ഞു. 6,00,000 ടൺ ശേഷിയുള്ള വൻ എണ്ണ കപ്പലുകൾ മുതൽ എല്ലാ വിഭാഗത്തിൽ പെട്ട കപ്പലുകളും അറ്റകുറ്റ പണി നടത്താനുള്ള സൗകര്യം ഡ്രൈഡോകിലുണ്ടാവും. 2006 ലാണ് പദ്ധതിയുടെ നി൪മാണം ആരംഭിച്ചതെന്നും ഇപ്പോൾ പദ്ധതിപൂ൪ത്തിയാവുന്നതോടെ ലോക രാഷ്ട്രങ്ങൾക്കിടയിൽ ശ്രദ്ധ നേടാൻ പദ്ധതിക് കഴിഞ്ഞിട്ടുണ്ടെന്ന് പദ്ധതിയൂടെ സി. ഇ. ഒ ശൈഖ് അൽ സൽമി പറഞ്ഞു. കഴിഞ്ഞ വ൪ഷം ഏപ്രിൽ മുതൽ തന്നെ കപ്പലുകളുടെ അറ്റ കുറ്റ പണികൾ ആരംഭിച്ചതായും 85 കപ്പലുകൾ ഇവിടെ അറ്റകുറ്റപണിക്കെത്തിയതായും അദ്ദേഹം പറഞ്ഞൂ. അടുത്തിടെ അന്താരാഷ്ട്ര ഗുണനിലവാര അംഗീകാരവും പദ്ധതിക്ക് ലഭിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.