ജിദ്ദ: ഉംറ സീസൺ തുടങ്ങിയതു മുതൽ ഇതുവരെ പുണ്യഭൂമിയിലെത്തിയ തീ൪ഥാടകരുടെ എണ്ണം ഏകദേശം 40 ലക്ഷത്തോളമെത്തി. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഈ വ൪ഷത്തെ· ഉംറ സീസൺ ആരംഭിച്ചത്. റമദാൻ അവസാനം വരെ തീ൪ഥാടകരുടെ വരവ് തുടരും. ശഅ്ബാൻ പകുതിയോടെ ഉംറ സീസൺ അവസാനിക്കും. മുൻവ൪ഷത്തേക്കാൾ ഇത്തവണ തീ൪ഥാടകരുടെ എണ്ണത്തിൽ ഗണ്യമായ വ൪ധനവുണ്ടായതായാണ് വിലയിരുത്തൽ. ഏറ്റവും കൂടുതൽ തീ൪ഥാടകരെ പ്രതീക്ഷിക്കുന്നത് ശഅ്ബാൻ, റമദാൻ മാസത്തിലാണ്. അടുത്ത രണ്ട് മാസത്തിനിടയിൽ 15 ലക്ഷം തീ൪ഥാടകരെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഹജ്ജ് മന്ത്രാലയത്തിലെ ഉംറ കാര്യ അണ്ട൪ സെക്രട്ടറി ഡോ. ഈസ റവാസ് വ്യക്തമാക്കി. തീ൪ഥാടകരുടെ തിരിച്ചുപോക്ക് വ്യവസ്ഥാപിതവും സമയബന്ധിതവുമായി തുടരുന്നു. മക്കയിലും മദീനയിലുമായി ഏകദേശം മൂന്ന് ലക്ഷത്തോളം തീ൪ഥാടകരാണ് ഇപ്പോഴുള്ളത്. ഉംറ രംഗത്ത് പുതിയ വ്യവസ്ഥകൾ നടപ്പിലാക്കിയതോടെ അനധികൃത താമസക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. തീ൪ഥാടക൪ക്ക് മികച്ച സേവനം ലഭ്യമാക്കാനും നിശ്ചിത സമയത്ത് തന്നെ തീ൪ഥാടകരുടെ മടക്കയാത്ര പൂ൪ത്തിയാക്കാനും വിവിധ ഉംറ സേവന കമ്പനികളുമായി സഹകരിച്ച് ഹജ്ജ് മന്ത്രാലയം ആവശ്യമായ നടപടികൾ സ്വീകരിച്ചതായി ഡോ. ഈസ പറഞ്ഞു.
അതേ സമയം, ഉംറ തീ൪ഥാടകരുടെ പ്രവാഹം തുടരുകയാണ്. കര, വ്യോമ മാ൪ഗേണ മലയാളികളടക്കം നിരവധി തീ൪ഥാടക സംഘങ്ങളാണ് ദിനേന എത്തിക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ സ്കൂളുകൾ വേനലവധിക്ക് അടച്ചതോടെ ആഭ്യന്തര തീ൪ഥാടകരുടെ എണ്ണവും കൂടിയിട്ടുണ്ട്. വേനലവധിയിൽ ഏതാനും ദിവസങ്ങൾ ഇരു ഹറമുകളിൽ കഴിച്ചുകൂട്ടാനും ഉംറ നി൪വഹിക്കാനും നൂറുക്കണക്കിന് സ്വദേശികളാണ് രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്ന് കുടുംബ സമേതവും അല്ലാതെയും മക്കയിലും മദീനയിലും എത്തിക്കൊണ്ടിരിക്കുന്നത്. ഇരുഹറമുകളിലേക്ക് എത്തുന്നവരുടെ തിരക്ക് കണക്കിലെടുത്ത് ഹൈവേകളിൽ സുരക്ഷ, ട്രാഫിക് നിരീക്ഷണ·ത്തിനായി കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചു. എക്സ്പ്രസ് റോഡ് കടന്നു പോകുന്ന ഭാഗങ്ങളിലെ മെഡിക്കൽ സെൻററുകളിൽ ആരോഗ്യവകുപ്പ് കൂടുതൽ ഡോക്ട൪മാരെയും നഴ്സുമാരെയും നിയോഗിക്കുകയും മരുന്നുകൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്. മക്കയിലും മദീനയിലും താമസ കേന്ദ്രങ്ങളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് കണക്കിലെടുത്ത് ഇരുഹറം കാര്യാലയം ഹറമുകളിൽ ആവശ്യമായ ഒരുക്കങ്ങൾ നേരത്തെ പൂ൪ത്തിയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.