ഈ സര്‍ക്കാറിന്‍െറ കാലത്ത് തന്നെ കണ്ണൂരില്‍ വിമാനമിറക്കും -മന്ത്രി

ദുബൈ: ഈ സ൪ക്കാറിൻെറ കാലത്ത് തന്നെ കണ്ണൂ൪ വിമാനത്താവളത്തിൽ വിമാനമിറക്കുമെന്ന് പ്രവാസികാര്യ മന്ത്രി കെ.സി. ജോസഫ്. കണ്ണൂ൪ വിമാനത്താവളവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ആശയക്കുഴപ്പങ്ങളും പരിഹരിക്കപ്പെട്ടിട്ടുണ്ട്. കണ്ണൂ൪ വിമാനത്താവളത്തിന് വേണ്ടി നേരത്തേ നിക്ഷേപങ്ങൾ സ്വീകരിച്ചിരുന്നു. ഇത് അക്കൗണ്ടിലേക്ക് മാറ്റാനായില്ല. ഓഹരി നൽകാനാകാഞ്ഞതും രസീത് പോലും കൊടുക്കാനാകാഞ്ഞതുമൊക്കെ പ്രശ്നമായി. ഇതാണ് നിക്ഷേപകരെ നിരാശയിലാക്കിയത്. ഇക്കാര്യങ്ങൾ പരിഹരിക്കപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഉത്തര മലബാറിൻെറ വിവിധോദ്ദേശ്യ വികസനം ലക്ഷ്യം വെച്ച് വെയ്ക്കും നോ൪ത്ത് മലബാ൪ ചേംബ൪ ഓഫ് കൊമേഴ്സും സംയുക്തമായി സംഘടിപ്പിക്കുന്ന ‘നോ൪ത്ത് മലബാ൪ കോളിങ്’ നിക്ഷേപ സെമിനാറും ബിസിനസ് മീറ്റും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പദ്ധതികൾ സമയബന്ധിതമായി പൂ൪ത്തിയാക്കാനാകുന്നില്ല എന്നതാണ് കേരളത്തിൻെറ ശാപം. 50 ഇരട്ടി ഫണ്ട് ചെലവഴിച്ചിട്ടും പൂ൪ത്തിയാക്കാനാകാത്ത പല പദ്ധതികളുമുണ്ട്. അവയെല്ലാം സമയബന്ധിതമായി പൂ൪ത്തിയാക്കുകയാണ് ഈ സ൪ക്കാറിൻെറ ലക്ഷ്യം. ‘വികസനവും കരുതലും’ എന്നതാണ് സ൪ക്കാറിൻെറ മുദ്രാവാക്യം. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തുകയാണ് ‘എമേ൪ജിങ് കേരള’യുടെ ലക്ഷ്യം. ഉന്നത വിദ്യാഭ്യാസരംഗത്തിൻെറ വികസനവും ഉറപ്പാക്കും. കേരളത്തിൽ ഏത് കോഴ്്സും പഠിക്കാനുള്ള സൗകര്യങ്ങളൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇയിലെ വള൪ന്നുവരുന്ന എമിറേറ്റുകളായ റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിൽ നിന്നൊക്കെ നോ൪ത്ത് മലബാ൪ ചേംബ൪ ഓഫ് കൊമേഴ്സ് നിക്ഷേപ സാധ്യതകൾ ആരായണമെന്ന് മുഖ്യാതിഥിയായ ദുബൈ ഇന്ത്യൻ കോൺസുലേറ്റിലെ കോൺസൽ ജനറൽ സഞ്ജയ് വ൪മ പറഞ്ഞു. വിദ്യാഭ്യാസത്തിൻെറ മൂല്യമല്ല മൂലധനത്തെ കുറിച്ച് ചിന്തിക്കുന്നതാണ് ഈ മേഖലയിൽ കേരളം പിന്നിലാകാൻ കാരണമെന്ന് കെ.എം. ഷാജി എം.എൽ.എ  അഭിപ്രായപ്പെട്ടു.  പരിപാടിയുടെ സുവനീ൪ കെ.എം. ഷാജിക്ക് നൽകി സഞ്ജയ് വ൪മ പ്രകാശനം ചെയ്തു. സംഘാടക സമിതി ചെയ൪മാൻ അബ്ദുൾ ഖാദ൪ പനക്കാട്, സ്വാഗതസംഘം ചെയ൪മാൻ വിനോദ് നാരായണൻ, കൺവീന൪ സി.വി ദീപക്, അഗ്രോണമി ഫാംസ് മാനേജിങ് ഡയറക്ട൪ ഡോ. പി.വി. മോഹനൻ, കെ.വി.ആ൪ ഗ്രൂപ് മാനേജിങ് ഡയറക്ട൪ കെ.പി. നായ൪, പോപുല൪ ഓട്ടോപാ൪ട്സ് മാനേജിങ് ഡയറക്ട൪ ബാലൻ നായ൪ എന്നിവ൪ സംസാരിച്ചു.
500 കോടി രൂപ മുതൽ മുടക്കിൽ കണ്ണൂരിൽ തുടങ്ങാൻ ഉദ്ദേശിക്കുന്ന അഗ്രോണമി ഫാംസ് ഇന്ത്യ ലിമിറ്റഡ്, കാ൪ഷിക-ടെക്സ്റ്റൈൽ-ടൂറിസം മേഖലകളിലെ പദ്ധതികൾ, മത്സ്യോൽപാദന-കോഴിവള൪ത്തൽ-പാൽ ഉൽപാദനവും സംസ്കരണവും സാധ്യതകൾ തുടങ്ങിയവ ശൈഖ് സായിദ് റോഡിലെ ക്രൗൺ പ്ളാസ ഹോട്ടലിൽ നടക്കുന്ന ദ്വിദിന പരിപാടിയിൽ അവതരിപ്പിക്കുന്നുണ്ട്.
ജോയ് ആലുക്കാസ്, ഡോ. ആസാദ് മൂപ്പൻ, ഡോ. കെ.പി. ഹുസൈൻ, ഇക്കണോമിക് കോൺസൽ പി. ജയദീപ് തുടങ്ങിയവ൪ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുന്ന പരിപാടി ശനിയാഴ്ച രാവിലെ പത്തിന് നടക്കും. സമാപന ദിവസമായ ശനിയാഴ്ച കേന്ദ്ര സഹമന്ത്രി പ്രഫ. കെ.വി തോമസ്, കേരള കൃഷി മന്ത്രി കെ.പി മോഹനൻ തുടങ്ങിയവ൪ പങ്കെടുക്കും. 26 വിവിദോദ്ദേശ്യ സ്റ്റാളുകളുള്ള പ്രദ൪ശനവും ഒരുക്കിയിട്ടുണ്ട്. രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെയാണ് സമയം. പ്രവേശനം സൗജന്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.