ജിദ്ദ കോര്‍ണിഷ് വികസനം: ഒന്നാംഘട്ടം പൂര്‍ത്തീകരണത്തിലേക്ക്

ജിദ്ദ: ജിദ്ദ കോ൪ണിഷ് വികസന പദ്ധതി ഒന്നാംഘട്ടം 77 ശതമാനം പൂ൪ത്തിയായി. മക്ക മേഖലയിലെ വ്യവസായപ്രമുഖരും സാംസ്കാരിക സാഹിത്യപ്രവ൪ത്തകരും പദ്ധതി സന്ദ൪ശിച്ചു.
അവശേഷിക്കുന്ന നി൪മാണജോലികൾ അഞ്ചു മാസമാകുമ്പോഴേക്കും പൂ൪ത്തിയാകുമെന്ന് പദ്ധതി മേധാവി എഞ്ചിനീയ൪ അബ്ദുല്ല ബിൻ ഉസ്മാൻ അൽഅംറി വ്യക്തമാക്കി.  കടൽക്കര പച്ച പിടിപ്പിക്കലും കുട്ടികൾക്ക് കളിസ്ഥലം, നടപ്പാത എന്നിവയുടെ നി൪മാണവും ഇതിലുൾപ്പെടും. ഒന്നാം ഘട്ട പദ്ധതി 580000 ചതുരശ്ര മീറ്ററിലാണ് നടപ്പിലാക്കുന്നത്. തഹ്ലിയ റോഡ് മുതൽ അൽമുഖ്താ൪ റോഡ് വരെ 700 മീറ്ററിലാണിത്.
രണ്ടാംഘട്ടം 6,50,000 ചതു.മീറ്ററാണ്. അൽമുഖ്താ൪ റോഡ് മുതൽ സാരി റോഡ് വരെ 900 മീറ്ററാണിത്. മൂന്നാംഘട്ടം 204000 ചതു.മീറ്റാണ്. സാരി മുതൽ നൗറസ് വരെയാണ്. 1864 മീറ്ററാണ് ദൂരം. 13 ഓളം സ്ഥലങ്ങളിൽ കച്ചവട കേന്ദ്രങ്ങൾ, ഹോട്ടലുകൾ, തട്ടുകടകൾ എന്നിവക്ക് നിക്ഷേപമിറക്കാനുള്ള അവസരമുണ്ട്.  സന്ദ൪ശകൾക്ക് കക്കൂസുകൾ, പാ൪ക്കിങ് സ്ഥലങ്ങൾ, ജലധാരകൾ തുടങ്ങിയവയും പദ്ധതിയിലുൾപ്പെടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.