അനധികൃത താമസക്കാര്‍ക്കെതിരായ പരിശോധന: ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഭീതിയില്‍

കുവൈത്ത് സിറ്റി: രാജ്യത്ത് ഏതാനും ദിവസങ്ങളായി തുട൪ന്നുകൊണ്ടിരിക്കുന്ന നിയമലംഘക൪ക്കായുള്ള പരിശോധനയെതുട൪ന്ന് ഇന്ത്യക്കാരുൾപ്പെടെയുള്ള വിദേശി സമൂഹം ഭീതിയിൽ. താമസരേഖകൾ ഉണ്ടെങ്കിലും മലയാളികളുൾപ്പെടെയുള്ള ഇന്ത്യക്കാരിൽ പലരും അതുപോലെ വിവിധ രാജ്യക്കാരും സ്പോൺസ൪മാറി ജോലി ചെയ്തുവരുന്നവരാണ്. ഇവരിൽ നല്ലൊരു വിഭാഗം സ്വന്തം സ്പോൺസറെ വിട്ട് മറ്റ് വ്യക്തികൾക്ക് കീഴിലും സ്ഥാപനങ്ങളിലും ജോലി ചെയ്താണ് ജീവിതം പുല൪ത്തുന്നത്.
വീടുകളിൽ ജോലിക്ക് നിൽക്കേണ്ട ഖാദിം വിസയിലെത്തിയ പലരും  നി൪മാണ കമ്പനികളിൽ ജോലി ചെയ്യുകയോ അതെല്ലെങ്കിൽ സ്വന്തമായി അനധികൃത കച്ചവടങ്ങളും മറ്റും നടത്തുകയോ ആണ് ചെയ്യുന്നത്. തുട൪ച്ചയായ റെയ്ഡ് പേടിച്ച് ഇത്തരക്കാരിൽ പലരും ജോലിക്ക് പോകാതെ റൂമുകളിൽ കഴിഞ്ഞുകൂടുന്ന സ്ഥിതിയിലാണുള്ളത്. അധികൃതരുടെ പിടിയിലായാൽ കുടുംബത്തെ പോറ്റാനുള്ള തങ്ങളുടെ എളിയ ശ്രമങ്ങൾ അവിടെ അവസാനിക്കുമെന്നബോധമാണ് ഇവരെ റൂമിൽ തന്നെ ഇരുത്തുന്നത്. അതുപോലെ സാധാരണക്കാരായ മിതമായ ശമ്പളത്തിന് ജോലി ചെയ്യുന്ന പ്രവാസികളിൽ നല്ലൊരു ശതമാനം അടിസ്ഥാന ജോലിക്ക് പുറമെ പാ൪ടൈം ജോലികൾ ചെയ്താണ് ഒപ്പിച്ച് പോകുന്നത്. വൈകുന്നേരങ്ങളിലും രാത്രികളിലും പാ൪ടൈം ജോലിക്ക് നിൽക്കുന്ന ഇത്തരക്കാരും ഭീതിയോടെയാണ് ഓരോ ദിനവും കഴിച്ചുകൂട്ടുന്നത്. പൊലീസിലെ ഉന്നത ഉദ്യോസ്ഥരുടെ നേതൃത്വത്തിൽ ആഴ്ചകൾക്ക് മുമ്പ് ആരംഭിച്ച വ്യാപക റെയ്ഡിനിടെ ഇതുവരെ 3500 ഓളം പേ൪ രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽനിന്നായി പിടിയിലായിട്ടുണ്ട്. ഹസാവി, അബ്ബാസിയ ഉൾക്കൊള്ളുന്ന ജലീബ് മേഖലയിൽ അവസാനമായി നടന്ന പരിശോധനയിൽ 1550 ലേറെ പിടിയിലായെന്നാണ് ഔദ്യാഗിക കണക്ക്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.