വന്‍തുകക്ക് സ്പോണ്‍സറുടെ ചെക്ക് ഗാരന്‍റി നല്‍കി മലയാളി മുങ്ങിയെന്ന് പരാതി

മസ്കത്ത്: ദുബൈയിലെയും, ഒമാനിലെയും വിവിധ മൊത്ത കച്ചവട സ്ഥാപനങ്ങളിൽ സ്പോൺസറുടെ ചെക്ക് ഗാരൻറിയായി നൽകി വൻതുകക്ക് ചരക്ക് എടുത്ത് മലയാളി ജീവനക്കാരൻ മുങ്ങിയതായി പരാതി.
തിരുവനന്തപുരം വെള്ളാനതുരുത്ത് ചെറിയഴീക്കൽ അംബുജൻെറ മകൻ അനിക്കെതിരെ (32) അദ്ദേഹത്തിൻെറ സ്പോൺസറും ബിസിനസ് പങ്കാളിയുമായ ഖാലിദ് ഹമദ് ഹുമൈദ് ആൽഖുസൈമിയാണ് റൂവി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. വിവിധ സ്ഥാപനങ്ങളിൽ ഏകദേശം 70,000 റിയാലോളം വരുന്ന തുകക്ക് ചെക്ക് ഗാരൻറി നൽകി ഇയാൾ ചരക്കുകൾ കൈപറ്റിയിട്ടുണ്ടെന്ന് സപോൺസ൪ പറയുന്നു. മേയ് മൂന്നിന് തന്നെ അറിയിക്കാതെയാണ് അനി നാട്ടിലേക്ക് മുങ്ങിയതെന്നും ഇദ്ദേഹം പറയുന്നു. അക്കൗണ്ടിൽ പണമില്ലാതെ ചെക്കുകൾ മടങ്ങുകയും ചരക്ക് നൽകിയവ൪ ചെക്കുമായി തന്നെ സമീപിക്കുകയും ചെയ്തപ്പോഴാണ് താൻ വഞ്ചിക്കപ്പെട്ടിരിക്കുന്നുവെന്ന് തിരിച്ചറിഞ്ഞതത്രെ.
വാദികബീറിൽ ഖാലിദ് ഹമദ് ഹുമൈദ് ആൽഖുസൈമിയുടെ സ്പോൺസ൪ഷിപ്പിൽ പ്രവ൪ത്തിക്കുന്ന ഓഫിസ് സ്റ്റേഷനി സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അനി.
ബിസിനസിൽ പങ്കാളിത്തമുണ്ടായിരുന്നതിനാൽ അനിയും സ്പോൺസറും ഒപ്പിട്ടാൽ ബാങ്കിൽ നിന്ന് പണം പിൻവലിക്കാവുന്ന വിധമാണ് സംവിധാനം ഏ൪പ്പെടുത്തിയിരുന്നത്. അനിയെ വിശ്വസിച്ച് നിരവധി ചെക്കുകൾ താൻ ഒപ്പിട്ട് ഏൽപിച്ചിരുന്നു.
ഇവയാണ് ദുബൈയിലും ഒമാനിലുമുള്ള വിവിധ സ്ഥാപനങ്ങളിൽ ഗാരൻറിയായി നൽകിയിരിക്കുന്നതെന്ന് ഇദ്ദേഹം പറഞ്ഞു. ഇവിടെ നിന്ന് അനി വാങ്ങികുട്ടിയ ചരക്കുകൾ കുറഞ്ഞവിലക്ക് വിറ്റാണ് ഇയാൾ നാട്ടിലേക്ക് കടന്നിരിക്കുന്നതെന്ന് സംശയിക്കുന്നതായി സ്പോൺസ൪ ‘ഗൾഫ് മാധ്യമ’ത്തോടു പറഞ്ഞു.
നാട്ടിലെ അനിയുടെ ഫോൺ നമ്പറിൽ താൻ ബന്ധപ്പെട്ടിരുന്നുവെന്നും ഇപ്പോൾ സ്പോൺസ൪ഷിപ്പ് മാറ്റി തന്നാൽ തിരിച്ചുവരാമെന്ന് എസ്.എം.എസ്. സന്ദേശം അയക്കുന്ന അനി തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും സ്പോൺസ൪ പറഞ്ഞു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.