ഹറം ലൈബ്രറിക്ക് പുതിയ കെട്ടിട സമുച്ചയം

മക്ക: ഹറം ലൈബ്രറിക്ക് പുതിയ കെട്ടിടസമുച്ചയം നി൪മിക്കുമെന്ന് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അസ്സുദൈസ് പറഞ്ഞു. കിങ്് അബ്ദുല്ല ഹറം വികസന പദ്ധതിയിലുൾപ്പെട്ടതാണ് പുതിയ ലൈബ്രറി കെട്ടിടമെന്നും ഹറം വികസനം പൂ൪ത്തിയാകുന്നതോടൊപ്പം പുതിയ ലൈബ്രറി ഉദ്ഘാടനം ചെയ്യാനാകുമെന്നും അസീസിയയിലെ ഹറം ലൈബ്രറി സന്ദ൪ശിച്ച ശേഷം നടത്തിയ പ്രഖ്യാപനത്തിൽ അദ്ദേഹം വ്യക്തമാക്കി. അത്യാധുനിക രീതിയിൽ മുഴുവൻ സേവനസൗകര്യങ്ങളും അടങ്ങുന്നതായിരിക്കും പുതിയ കെട്ടിടസമുച്ചയം. വിദ്യാ൪ഥികൾക്കും ഗവേഷക൪ക്കും പ്രയോജനപ്പെടുന്ന ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയുള്ള സജ്ജീകരണമാണ് ഒരുക്കുന്നത്.
വൈജ്ഞാനിക പുരോഗതി ലക്ഷ്യമിട്ട് ഇരുഹറം കാര്യാലയത്തിനു കീഴിൽ മൂന്ന് പ്രസിദ്ധീകരണം തുടങ്ങാൻ ഉദ്ദേശിക്കുന്നുണ്ട്. ഒന്ന്, ഇരുഹറമുമായി ബന്ധപ്പെട്ട പഠനഗവേഷണ പ്രസിദ്ധീകരണമാണ്. പുതിയ ഗവേഷണ പഠനവിവരങ്ങൾ ഉൾക്കൊള്ളുന്ന മാസികയും ഇരുഹറം കാര്യാലയ പ്രവ൪ത്തനങ്ങളും വാ൪ത്തകളും സന്ദേങ്ങളും അടങ്ങുന്ന ന്യൂസ്ലെറ്ററുമാണ് മറ്റു രണ്ടെണ്ണം. ഇതിനുപുറമെ ലൈബ്രറിക്ക് ഒരു ഔദ്യാഗിക വെബ്സൈറ്റ് ഉണ്ടായിരിക്കും. ഇതുവഴി വിവിധ ഭാഷകളിലൂടെ ലോകത്തിൻെറ വിവിധ ഭാഗങ്ങളിലുള്ളവ൪ക്ക് ഇരുഹറം കാര്യാലയത്തിൻെറ പ്രവ൪ത്തനങ്ങൾ  മനസ്സിലാക്കാൻ സാധിക്കും. ഇരുഹറം കാര്യാലയത്തെയും ഹറമിലെത്തുന്നവരുടെയും കണക്കുകളും മറ്റു വിവരങ്ങളും നൽകാൻ മീഡിയ സെൻറ൪ നി൪മിക്കാനു പരിപാടിയുണ്ടെന്ന് ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.