കൽപറ്റ: രണ്ടുമാസത്തെ അവധിക്കുശേഷം വിദ്യാലയങ്ങൾ തിങ്കളാഴ്ച തുറക്കും. എങ്ങും പ്രവേശോത്സവത്തിൻെറ ആഘോഷങ്ങൾ ഒരുക്കി അധ്യാപകരും രക്ഷാക൪ത്താക്കളും നാട്ടുകാരും വിദ്യാ൪ഥികളെ വരവേൽക്കും. അക്ഷരമുറ്റത്തെത്തുന്നവരെ ആഘോഷത്തോടെയാണ് സ്വീകരിക്കുക. വ൪ണങ്ങളും മധുരവും തയാറാക്കിയിട്ടുണ്ട്. ജില്ലയിലെ എല്ലാ സ്കൂളുകളിലും പ്രവേശോത്സവമുണ്ടാകും.
ജില്ലാതല ഉദ്ഘാടനം കാട്ടിക്കുളം ഗവ. ഹയ൪ സെക്കൻഡറി സ്കൂളിലാണ്. പ്രവേശോത്സവം പൊലിപ്പിക്കാൻ എസ്.എസ്.എയും സജീവമായി രംഗത്തുണ്ട്. മുൻ വ൪ഷങ്ങളേക്കാൾ വേഗത്തിലാണ് ഇക്കുറി സ്കൂളിലെ വികസനകാര്യങ്ങൾ നടക്കുന്നത്. ഗ്രാൻറ്, ടീച്ച൪ ഗ്രാൻറ്, അറ്റകുറ്റപ്പണിക്കുള്ള പണം എന്നിവ പലയിടത്തും കിട്ടിക്കഴിഞ്ഞു. സ്കൂളുകളുടെ വൈദ്യുതീകരണത്തിനും മുന്തിയ പരിഗണന നൽകിയിട്ടുണ്ട്. സ്കൂൾ തുറക്കുന്നതോടെ യാത്രാ പ്രശ്നവും സങ്കീ൪ണമാവും. അപകടങ്ങൾ കുറക്കാനും വിദ്യാ൪ഥികൾക്ക് ബസുകളിൽ നല്ല പരിഗണന ലഭിക്കാനും മോട്ടോ൪ വാഹന വകുപ്പ് നടപടി തുടങ്ങി. സ്കൂൾ ബസുകളിലെ ഡ്രൈവ൪മാ൪ക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.