കുവൈത്ത് സിറ്റി: മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്ന നയം ഇറാൻ തിരുത്തണമെന്ന് അറബ് പാ൪ലമെൻറ് സ്്പീക്ക൪ അലി അൽ ദഖ്ബാസി ആവശ്യപ്പെട്ടു. മറ്റു രാജ്യങ്ങളെ അസ്ഥിരപ്പെടുത്തുന്ന രീതിയിൽ അവിടങ്ങളിൽ വിഭാഗീയ പ്രശ്നങ്ങളുണ്ടാക്കാനുള്ള ഇറാൻെറ ശ്രമം വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
സ്വന്തം ആണവ പരിപാടികളിൽനിന്ന് അന്താരാഷ്ട്ര സമൂഹത്തിൻെറ ശ്രദ്ധ തിരിക്കാൻവേണ്ടിയാണ് ഇറാൻ ഈ രീതിയിൽ മറ്റു രാജ്യങ്ങളുടെ കാര്യത്തിൽ ഇടപെടുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ‘തങ്ങളുടെ ആഭ്യന്തര പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കുക എന്നതാണ് ഇറാൻെറ ലക്ഷ്യം. അതിനുവേണ്ടി സൗദി അറേബ്യയിലും ബഹ്റൈനിലും പ്രശ്നമുണ്ടാക്കാൻ ഇറാൻ ശ്രമിക്കുകയാണ്. കുവൈത്തിലും കുഴപ്പമുണ്ടാക്കാൻ ഇറാൻ തുനിയുന്നുണ്ട്. കുവൈത്തിൽ ചാരപ്പണി നടത്തിയതിന് ഇറാനികൾ പിടിയിലായത് ഇതിന് തെളിവാണ്. സിറിയയിലെ മ൪ദക ഭരണകൂടത്തെ പിന്തുണക്കുന്ന ഇറാൻ ലിബിയയുടെ കാര്യങ്ങളിലും ഇടപെടുന്നുണ്ട്. മേഖലയുടെ സ്വാസ്ഥ്യം കെടുത്താനുള്ള ഇറാൻെറ ശ്രമങ്ങൾ കണ്ടില്ലെന്ന് നടിക്കാനാവില്ല’ -ദഖ്ബാസി പറഞ്ഞു.
ഇത്തരം പ്രവ൪ത്തനങ്ങൾ അവസാനിപ്പിച്ച് അറബ് രാജ്യങ്ങളുമായി ബന്ധം മെച്ചപ്പെടുത്താനാണ് ഇറാൻ ശ്രമിക്കേണ്ടതെന്ന് അദ്ദേഹം ഓ൪മിപ്പിച്ചു. നല്ല അയൽബന്ധത്തിലും പരസ്്പര വിശ്വാസത്തിലുമൂന്നിയ നടപടികളാണ് ഇതിന് ഇറാൻെറ ഭാഗത്തുനിന്നുണ്ടാവേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേ൪ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.